നവയുഗം സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ക്വിസ്സ്, കളറിങ് , ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിയ്ക്കുന്നു.
GULF
13-Nov-2019
GULF
13-Nov-2019
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന ശിശിരോത്സവം2019 ന്റെ ഭാഗമായി, സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ്, ചിത്രരചന, കളറിങ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിയ്ക്കുന്നു.
നവംബര്‍ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മുതല്‍, ദമ്മാം ഫൈസലിയയിലെ ശിശിരോത്സവവേദിയില്‍ മത്സരങ്ങള്‍ ആരംഭിയ്ക്കും.
ക്വിസ്സ് മത്സരത്തില്‍ ജൂനിയര്‍ (അഞ്ചു മുതല്‍ എട്ടാം കഌസ്സ് വരെ), സീനിയര്‍ (ഒന്‍പതു മുതല്‍ പന്ത്രണ്ടാം കഌസ്സ് വരെ) എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഓരോ വിഭാഗത്തിലും പ്രാഥമിക മത്സരങ്ങളില്‍ നിന്നും വിജയിക്കുന്ന ആറു കുട്ടികള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കും. പൊതുവിജ്ഞാനം, സമകാലിക വാര്‍ത്തകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാകും ക്വിസ്സ് മത്സരങ്ങള്‍ നടക്കുക.
അതോടൊപ്പം, ഒന്ന് മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായി കളറിങ് മത്സരം, അഞ്ചു മുതല്‍ എട്ടാം കഌസ്സ് വരെയുള്ള കുട്ടികള്‍ക്കായി പെന്‍സില്‍ ഡ്രായിങ്, ഒന്‍പതു മുതല്‍ പന്ത്രണ്ടാം കഌസ്സ് വരെയുള്ള കുട്ടികള്‍ക്കായി ചിത്രരചന മത്സരങ്ങള്‍ എന്നിവയും അരങ്ങേറും.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ശിശിരോത്സവ വേദിയില്‍ വെച്ച് വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ക്കും 0593624064, 0537521890 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments