Image

അയോധ്യ കേസ്; മുസ്‍ലിം ലീഗ് നിലപാട് നിര്‍ഭാഗ്യകരം : എപി അബ്ദുള്ളക്കുട്ടി

Published on 12 November, 2019
അയോധ്യ കേസ്; മുസ്‍ലിം ലീഗ് നിലപാട് നിര്‍ഭാഗ്യകരം : എപി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ മുസ്‍ലിം ലീഗ് നിലപാട് നിര്‍ഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. അയോധ്യ കേസിലെ കോടതി വിധിയില്‍ മുസ്ലീങ്ങള്‍ അങ്ങേയറ്റം നിരാശരാണെന്ന് മുസ്‍ലിം ലീഗ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്‍റ അടിസ്ഥാനത്തിലാണ് ലീഗ് നിലപാട് നിര്‍ഭാഗ്യകരമാണെന്ന അഭിപ്രായപ്രകടനവുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ലീഗിന്റെ ഈ നിലപാട് ശിഹാബ് തങ്ങള്‍ പൊറുക്കില്ലെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

'അയോധ്യ വിഷയത്തില്‍ ലീഗ് നിലപാടിനോട് അനുകൂലമാണോ കോണ്‍ഗ്രസ് ? കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ സംസ്ഥാന ഭാരവാഹികളുടേയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലാണ് അയോധ്യയില്‍ ക്ഷേത്രം പണിയണമെന്ന വിധി നിരാശാജനകമാണെന്ന അഭിപ്രായമുയര്‍ന്നത്. വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. 

രാജ്യത്തിന്റെ നിയമം ബഹുമാനിക്കണമെന്നുള്ളത് കൊണ്ട് അങ്ങനെ ചെയ്യുകയാണെന്നുമാണ് ലീഗ് യോഗത്തിന് ശേഷം വിശദീകരിച്ചത്. വിധിയില്‍ കൂടുതല്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്. അതിനാല്‍ രാജ്യത്തെ എല്ലാ മുസ്ലീം വിഭാഗവുമായും വിധിയെക്കുറിച്ച്‌ ചര്‍ച്ച നടത്തുമെന്നും ഇതിനായി സമിതിയെ രുപീകരിച്ചതായും മുസ്‍ലിം ലീഗ് യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക