Image

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ​ഗവ‌ര്‍ണ‌ര്‍

Published on 12 November, 2019
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ​ഗവ‌ര്‍ണ‌ര്‍

മുംബൈ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നി​ല​നി​ല്‍​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി ശി​പാ​ര്‍​ശ ചെ​യ്തു. വൈകിട്ട് ഏട്ടര വരെ എന്‍സിപിക്ക് സ‌ര്‍ക്കാരുണ്ടാക്കാന്‍ സമയം ബാക്കിനില്‍ക്കെയാണ് ​ഗവ‌ര്‍ണ‌ര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാ‌ര്‍ശ ചെയ്തിരിക്കുന്നത്.ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 356 പ്ര​കാ​ര​മാ​ണ് രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലേ​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. മ​ഹാരാഷ്ട്രയില്‍ ഭരണഘടന പ്രകാരം സ‌ര്‍ക്കാ‌ര്‍ രൂപീകരണം നടക്കില്ലെന്ന് ബോധ്യപ്പെട്ടെന്നാണ് ​ഗവ‌ര്‍ണ‌ര്‍ പുറത്തിറക്കിയ വാ‌ര്‍ത്താക്കുറിപ്പില്‍ പറയുന്നത്.


അതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്നു രാ​വി​ലെ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര​മ​ന്ത്രി​സ​ഭാ യോ​ഗം മ​ഹാ​രാ​ഷ്ട്രാ വി​ഷ​യം ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ബ്ര​സീ​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു യാ​ത്ര​തി​രി​ക്കും മു​മ്ബാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ര്‍​ന്ന​ത്. ബി​ജെ​പി എം​എ​ല്‍​എ​മാ​രെ എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​യ​ന്ത​ര നീ​ക്ക​മെ​ന്ന് സൂ​ച​ന.


അ​തി​നി​ടെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ സാ​വ​കാ​ശം ന​ല്‍​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ ശി​വ​സേ​ന സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ സ​മ​യം നി​ഷേ​ധി​ച്ച​തി​നെ​തി​രെ​യാ​ണ് ഹ​ര്‍​ജി. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് ബി​ജെ​പി​ക്ക് ഗ​വ​ര്‍​ണ​ര്‍ 48 മ​ണി​ക്കൂ​ര്‍ സാ​വ​കാ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ 24 മ​ണി​ക്കൂ​ര്‍ സ​മ​യം മാ​ത്ര​മാ​ണ് ന​ല്‍​കി​യെ​ന്ന പ​രാ​തി​യാ​ണ് ശി​വ​സേ​ന ഉ​യ​ര്‍​ത്തു​ന്ന​ത്. ശി​വ​സേ​ന നേ​താ​ക്ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ശി​വ​സേ​ന വി​ളി​ച്ചി​ട്ടു​ണ്ട്.

Join WhatsApp News
PATT 2019-11-12 08:46:41
സിബിഐ , ഇൻകംടാക്സ്  ഇവയിൽ  ഏതു റെയ്‌ഡ്‌ വേണമെന്നു ചോദിച്ചപ്പോൾ ,കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കൾ  വിരണ്ടു, എങ്ങു മില്ലാത്ത ധാർമികത്തിൽ പിടിച്ചു താൽക്കാലം രക്ഷപെട്ടു . സാധാരണ കോൺഗ്രസ്സുകാരന്റെ  ഗതികേട് ഉടനൊന്നും മാറില്ല. ഒന്നുകിൽ ഇവർ അരവിന്ദ് കെജ്രിവാളിൻ്റെ ആപ്‌  പാർട്ടിയിൽ ചേരുക. ആറു  മാസം കഴിയുമ്പോൾ വരുന്നഇലക്ഷനിൽ  കോൺഗ്രസ്സ്പാർട്ടി   അവിടെ ഒരുമാതിരിയാകും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക