Image

ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്‍റ്

Published on 12 November, 2019
ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്‍റ്

ന്യൂ ഡല്‍ഹി : അപകീര്‍ത്തി കേസില്‍ ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തില്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനു ജാമ്യം ലഭിക്കുന്ന വാറന്‍റ് നല്‍കിയത്. കേസില്‍ തരൂരും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. ഒരാഴ്ചക്കുള്ളില്‍ വാറന്‍റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കും. തരൂരിനോട് 5000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു.


 നവംബര്‍ 27നകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. അതോടൊപ്പം തന്നെ പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറിനെതിരെ കോടതിയില്‍ ഹാജരാകാതിരുന്നതിന് 500 രൂപ പിഴയും കോടതി ചുമത്തി.

കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചതായി ശശി തരൂര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ശശി തരൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ കോടതിയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക