Image

കുട്ടിഡ്രൈവിംഗ്‌; 4 പേര്‍ക്കെതിരെ കേസ്‌

Published on 12 November, 2019
കുട്ടിഡ്രൈവിംഗ്‌; 4 പേര്‍ക്കെതിരെ കേസ്‌
കാസര്‍കോട്‌: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌ വാഹനമോടിക്കാന്‍ നല്‍കിയതിന്‌ നാലു പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. 

നുള്ളിപ്പാടിയില്‍ വെച്ച്‌ കെ എല്‍ 14 ജി 6648 നമ്‌ബര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ ആര്‍ സി ഉടമ മൊഗ്രാല്‍ പുത്തൂരിലെ അഹ്‌ മദ്‌ ഫയാസിനെതിരെയും, ഓള്‍ഡ്‌ പ്രസ്‌ ക്ലബ്‌ ജംഗ്‌ഷനില്‍ നിന്നും ജി എ 08 ബി 9907 നമ്‌ബര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ ആസാദ്‌ നഗറിലെ ഫാത്വിമയ്‌ക്കെതിരെയും പോലീസ്‌ കേസെടുത്തു.

പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ വെച്ച്‌ കെ എല്‍ 14 ഡബ്ല്യു 8608 നമ്‌ബര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ എരിയാലിലെ സുലൈമാനെതിരെയും, കെ എല്‍ 14 ഡബ്ല്യു 8495 നമ്‌ബര്‍ സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ കുശാല്‍നഗറിലെ ഹനീഫയ്‌ക്കെതിരെയും ടൗണ്‍ പോലീസ്‌ കേസെടുത്തു. 

ട്രിപ്പിളടിച്ച്‌ വരികയായിരുന്ന കെ എല്‍ 14 എസ്‌ 2757 നമ്‌ബര്‍ സ്‌കൂട്ടര്‍ പോലീസ്‌ കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയതിനും പോലീസ്‌ കേസെടുത്തു. ബാങ്കില്‍ റോഡില്‍ വെച്ചാണ്‌ വാഹനപരിശോധനയ്‌ക്കിടെ പോലീസ്‌ കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക