Image

മാവോയിസ്റ്റ് ഭീഷണി: ശബരിമലയില്‍ അതീവ ജാഗ്രത

Published on 11 November, 2019
മാവോയിസ്റ്റ് ഭീഷണി: ശബരിമലയില്‍ അതീവ ജാഗ്രത
തിരുവനന്തപുരം: മാവോയിസ്റ്റ് സംഘടനകളില്‍ നിന്നു ഭീഷണിയുണ്ടാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് .ശബരിമലയില്‍ കര്‍ശന സുരക്ഷ .തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കാനാണ് പൊലീസ് നിര്‍ദ്ദേശം .

ശബരിമല ദര്‍ശനത്തിന് വനത്തിലൂടെ സഞ്ചരിക്കുന്ന ഭക്തരുടെ കൂട്ടത്തിലേക്കു ഇവര്‍ കടന്നുകൂടാന്‍ സാധ്യതകളേറെയാണെന്ന് സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും സാഹചര്യങ്ങള്‍ നീരീക്ഷിക്കുന്നുണ്ട്. തീരദേശം വഴി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ പൊലീസ് മേധാവികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക