Image

മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ 40 മണിക്കൂര്‍ ആരാധനയും വി. കുര്‍ബാനയും അത്ഭുതപ്രദര്‍ശനങ്ങളും

ജോയിച്ചന്‍ പുതുക്കുളം Published on 11 November, 2019
മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ 40 മണിക്കൂര്‍ ആരാധനയും വി. കുര്‍ബാനയും അത്ഭുതപ്രദര്‍ശനങ്ങളും
ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരുന്ന 40 മണിക്കൂര്‍ ആരാധന നവംബര്‍ 15-നു വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് 17-നു ഉച്ചയ്ക്ക് 12.30-നു വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കുന്നതാണ്. 40 മണിക്കൂര്‍ ആരാധനയോടനുബന്ധിച്ച് വി. കുര്‍ബാനയുടെ - ലോകമെമ്പാടുമായി സംഭവിച്ചിട്ടുള്ള 101 പ്രധാന അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ക്രൈസ്തവ വിശ്വാസികളേയും പ്രത്യേകം ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഈശോ മിശിഹാ പുനരുത്ഥാനത്തിനുമുമ്പ്  40 മണിക്കൂര്‍ ഭൂമിക്കടിയില്‍ കഴിഞ്ഞതിന്റേയും തന്റെ പരസ്യ ജീവിതത്തിനു മുമ്പ് 40 ദിവസം ഉപവസിച്ച് പ്രാര്‍ത്ഥിച്ചതിന്റേയും, നോഹ 40 നാള്‍ പെട്ടകത്തില്‍ കഴിഞ്ഞതിന്റേയും, ഇസ്രായേല്‍ ജനം 40 സംവത്സരങ്ങള്‍ മരുഭൂമിയില്‍ അലഞ്ഞതിന്റേയും ഓര്‍മ്മകള്‍ അനുസ്മരിക്കപ്പെടുന്ന ഈ 40 മണിക്കൂര്‍ ആരാധന ഓരോ വ്യക്തിയും തന്റെ ആദ്ധ്യാത്മിക ജീവിതത്തിലെ ഒരു അനുഭവമായി മാറ്റേണ്ടതാണ്.

ചരിത്രപരമായി 1530-ല്‍ ഇറ്റലിയിലെ മിലാനില്‍ ആരംഭിച്ച ഈ ചടങ്ങ് ഇന്ന് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ ഇടയില്‍ വളരെ സ്വാധീനവും പ്രചാരവുമുള്ള ഒരു ഭക്തിയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ - ലൂമണ്‍ ജെന്‍സിയും II പഠിപ്പിക്കുന്നതുപോലെ വി. കുര്‍ബാന ക്രൈസ്തവ ജീവിതത്തിന്റെ സ്രോതസും സത്തയുമാണ്.

വി. ജോണ്‍ പോള്‍ മാര്‍പാപ്പ 40 മണിക്കൂര്‍ ആരാധന വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. വി. അമ്മ ത്രേസ്യ വി. കുര്‍ബാനയും എഴുന്നള്ളിച്ചുകൊണ്ട് പടര്‍ന്നുപിടിച്ചിരുന്ന പകര്‍ച്ചവ്യാധിക്കെതിരേ നടത്തിയ പ്രദക്ഷിണം വളരെ പ്രസിദ്ധമാണ്. അമേരിക്കയില്‍ ഫിലഡല്‍ഫിയയിലെ ബിഷപ്പായിരുന്ന വി. ജോണ്‍ ന്യൂമാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ 40 മണിക്കൂര്‍ ആരാധനയ്ക്ക് തുടക്കംകുറിച്ചിരുന്നു. നൂറ്റാണ്ടുകളായി ലോകമെമ്പാടും സംഭവിച്ചിട്ടുള്ള വി. കുര്‍ബാനയുടെ അത്ഭൂതങ്ങള്‍ ശാസ്ത്രലോകത്തിനു യുക്തിക്ക് ഇന്നുവരേയും ഉത്തരം നല്‍കാനാവാത്ത ഒന്നാണ്. പ്രസ്തുത അത്ഭുതങ്ങളെപ്പറ്റിയുള്ള ചരിത്രപരമായ വിവരണങ്ങള്‍ ഈ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുന്നതാണ്. വികാരിയച്ചന്‍ നേതൃത്വത്തില്‍ ഒരുപറ്റം സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനായി പ്രാര്‍ത്ഥിക്കുകയും ഒരുക്കങ്ങള്‍ നടത്തിവരുകയും ചെയ്യുന്നു.
സെബാസ്റ്റ്യന്‍ പുല്‍പ്പറ അറിയിച്ചതാണിത്.

Join WhatsApp News
പാവം കുഞ്ഞാടുകള്‍ 2019-11-12 13:28:52

മാതാവ് സ്വര്‍ഗത്തില്‍ എത്തിയിട്ടില്ല ...വിവാദ വെളിപ്പെടുത്തലുമായി കന്യാസ്ത്രീ..
ഇതു വരെ ഒരുത്തനും, ഒരുത്തിയും സ്വര്‍ഗത്തില്‍ എത്തിയിട്ടില്ല എന്നതാണീ വെളിപെടുത്തല്‍ - മണ്ടന്‍മാര്‍ ഇനി ഇക്കാര്യത്തിനായ പ്രാര്‍ത്ഥിക്കണ്ട.

സ്വര്‍ഗത്തില്‍ എത്താന്‍ ലക്ഷങ്ങള്‍ മുടക്കി പെരുനാളുകളും, കുര്‍ബാനകളും, പൊങ്ങച്ചവിരുന്നുകളും നടത്തുന്ന ബ്ലേഡുകാര്‍, അബ്കാരികള്‍ ,ക്വാറിക്കാര്‍, പൊങ്ങന്മാരായ ചില വിദേശ മലയാളികള്‍ ഇവരുടെ ഒക്കെ കാര്യം ഇനി കട്ടപ്പുക

40 മണിക്കൂര്‍ ഒന്ന് വിശദീകരിക്കുക 2019-11-12 15:10:11
 താഴെ കൊടുത്തിരിക്കുന്ന ലേഖന ഭാഗം നോക്കുക. ഇത്  വായിച്ചപോൾ  ഇങ്ങനേയും മനുഷ്യരെ വിഡ്ഢികൾ ആക്കാൻ സാധിക്കുമോ എന്ന് തോന്നി.  അതിനാൽ കുറെ ചിന്തകൾ നിങ്ങളുമായി പങ്ക് വെക്കുന്നു. എല്ലാ സത്യാനേഷ്യകൻ്റെയും ഉത്തരവാദിത്യം ആണ് ഇത്. ആരെയും പരിഹസിക്കാൻ ഉള്ള ഉദ്യമം അല്ല.

''ഈശോ മിശിഹാ പുനരുത്ഥാനത്തിനുമുമ്പ്  40 മണിക്കൂര്‍ ഭൂമിക്കടിയില്‍ കഴിഞ്ഞതിന്റേയും തന്റെ പരസ്യ ജീവിതത്തിനു മുമ്പ് 40 ദിവസം ഉപവസിച്ച് പ്രാര്‍ത്ഥിച്ചതിന്റേയും, നോഹ 40 നാള്‍ പെട്ടകത്തില്‍ കഴിഞ്ഞതിന്റേയും, ഇസ്രായേല്‍ ജനം 40 സംവത്സരങ്ങള്‍ മരുഭൂമിയില്‍ അലഞ്ഞതിന്റേയും ഓര്‍മ്മകള്‍ അനുസ്മരിക്കപ്പെടുന്ന ഈ 40 മണിക്കൂര്‍ ആരാധന ഓരോ വ്യക്തിയും തന്റെ ആദ്ധ്യാത്മിക ജീവിതത്തിലെ ഒരു അനുഭവമായി മാറ്റേണ്ടതാണ്.''
൧] -''ഈശോ മിശിഹാ പുനരുത്ഥാനത്തിനുമുമ്പ്  40 മണിക്കൂര്‍ ഭൂമിക്കടിയില്‍ കഴിഞ്ഞതിന്റേയും''-
സുവിശേഷങ്ങളിൽ പറയുന്നത് അനുസരിച്ചു നോക്കിയാൽ ഭൂമിയുടെ അടിയിൽ അല്ല യേശുവിനെ അടക്കം ചെയ്തത്. കല്ലിൽ വെട്ടി ഉണ്ടാക്കിയ കല്ലറയിൽ ആണ്. അതിൻ്റെ  മുന്നിലെ കല്ല് ഉരുട്ടി മാറ്റാവുന്നതും ആണെങ്കിൽ  കല്ലറ നിലത്തു നിന്നും ഉയര്ന്ന ലെവലിൽ ആണ്. ഭൂമിക്കടിയിൽ  അല്ല. 
യോനാ മൂന്നു ദിവസം മത്സ്യത്തിൻ്റെ  ഉദരത്തിൽ  കഴിഞ്ഞതുപോലെ മനുഷ പുത്രനും മൂന്നു ദിവസം കല്ലറയിൽ കഴിയണം = 72 മണിക്കൂർ. 40 മണിക്കൂർ മാത്രമേ യേശു കല്ലറയിൽ കഴിഞ്ഞുള്ളു എങ്കിൽ ? ഇതിനു മറുപടി പ്രതീഷിക്കുന്നു. 
 സിനോപ്റ്റിക്ക് സുവിശേഷങ്ങൾ പ്രകാരം യേശുവിനെ കുരിശിൽ തൂക്കുന്നതു  വെള്ളിയാഴ്ച ആണ്.
യോഹന്നാൻ്റെ  സുവിശേഷത്തിൽ  യെരുശലേമിൽ പെസഹ കുഞ്ഞാടിനെ അറക്കുന്ന അതെ സമയം യേശുവിനെയും കുരിശിൽ തൂക്കുന്നു.  അപ്പോൾ 40 മണിക്കൂർ  യേശു ഭൂമിക്കടിയിൽ കഴിഞ്ഞു എന്നത് ഒന്ന് വെക്ത്യം ആയി വിശദികരിക്കുക. ആരാണ് കള്ളം പറയുന്നത് ? സിനോപ്റ്റിക് സുവിശേകരോ അതോ യോഹന്നാനോ അതോ .....?

൨] -''നോഹ 40 നാള്‍ പെട്ടകത്തില്‍ കഴിഞ്ഞതിന്റേയും''-  ഇ കണക്ക് എവിടെ നിന്ന് കിട്ടി?  ഉല്പത്തിയിലെ ഇ ഭാഗങ്ങൾ നോക്കുക. :- 
 (Genesis 7:4, 10) = പെട്ടകത്തിൽ ജീവജാലങ്ങളെ കയറ്റുവാൻ 7 ദിവസം.
 (Genesis 7:12, 17)= 40  ദിവസം മഴ 
 (Genesis 7:24; 8:3)  =150  ദിവസം ഭൂമി നിറയെ വെള്ളം 
ഉല്പത്തി 8:4 -14 = 73 ദിവസത്തിനു ശേഷം 7 ആം മാസത്തിന്റെ 17 മത്തെ  ദിവസം പെട്ടകം ആറാറാത്തു പർവതത്തിൽ ഉറക്കുന്നു.  
EQUALS = 374 Days   അതിനു ശേഷം  വെള്ളം വറ്റാൻ തുടങ്ങുന്നു. മൊത്തം 374 ദിവസം മോശ പെട്ടകത്തിൽ ആയിരുന്നു. 
3]  ഇസ്രയേലിയർ  40 വർഷം മരുഭൂമിയിൽ കറങ്ങി എന്നത് ചരിത്രം അല്ല. മോശ, അഹറോൻ, മറ്റു ഇസ്രായേലിയർ ഇവർക്ക് കുഷ്ഠം ഉണ്ടായിരുന്നു അതിനാൽ ആണ് മരുഭൂമിയിൽ കറങ്ങി നടന്നത് എന്നത്  പരിഹാസ ഇതിഹാസം ആണ്; ചരിത്രം അല്ല എന്ന്  റാബിനിക്ക് പണ്ഡിതരും ഇസ്രായേൽ ആർക്കിയോളജി വിഭാഗവും പണ്ടേ  പ്രസ്താവിച്ചു. ഇസ്രായേലിലെ വടക്കരുടെയും  [സമറിയ] തെക്കരുടെയും [യഹൂദ്യ] വേദ ഇതിഹാസം  കൂട്ടി യോജിപ്പിച്ചു, പലതും മുറിച്ചുമാറ്റി, പലതും കൂട്ടിച്ചേർത്തു  യെരുശലേം പുരോഹിത എഴുത്തുകാർ ക്രോഡീകരിച്ചത് ആണ് ഇന്ന് കാണുന്ന ഹീബ്രു ബൈബിൾ. മോശ + അഹറോൻ പുരോഹിതരേയും ഇസ്രയേല്യരുടെ രാജാക്കന്മാരെയും പരിഹസിക്കാൻ എഴുതി കൂട്ടിയ പരിഹാസം ആണ് ഇത്. ഇത് ചരിത്രം അല്ല.

൪] ''നൂറ്റാണ്ടുകളായി ലോകമെമ്പാടും സംഭവിച്ചിട്ടുള്ള വി. കുര്‍ബാനയുടെ അത്ഭൂതങ്ങള്‍ ശാസ്ത്രലോകത്തിനു യുക്തിക്ക് ഇന്നുവരേയും ഉത്തരം നല്‍കാനാവാത്ത ഒന്നാണ്.''  - എന്താണ് ഇ അത്ഭുതങ്ങൾ?  നാലാം നൂറ്റാണ്ടുമുതൽ തന്നെ കത്തോലിക്ക സഭയിൽ എന്നും അത്ഭുതങ്ങൾ  ഉണ്ട് എന്ന കള്ള പ്രചരണം ഉണ്ടായിരുന്നു. യേശുവിൻ്റെ  മുഖം തുടച്ച തൂവാല പോലെ ഉള്ള കള്ള പ്രചരണങ്ങൾ. ഇത് ആരെങ്കിലും ഒന്ന് വിശദം ആക്കുക.
  ബൗതിക ശാസ്ത്രഞ്ജൻമ്മാർ നടത്തിയ ഒരു പരീക്ഷണത്തിന്  ഗോഡ് എലമെൻ്റ് എന്ന് അവർ പേർ വിളിച്ചു.  അത് എന്താണ് എന്ന് മനസ്സിൽ  ആക്കാതെ ' ശാസ്ത്രം ദൈവ കണകം കണ്ടു പിടിച്ചു' എന്ന് പ്രസംഗിക്കുകയും ലേഖനങ്ങൾ  എഴുതിക്കൂട്ടുകയും ചെയ്തവർ ആണ് പുരോഹിത വർഗം എന്നതും ഓർക്കുക. കുഞ്ഞാടുകളെ കൂട്ടിൽ തളച്ചു ഇടാൻ എന്തെല്ലാം തന്ത്രങ്ങൾ!
 -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക