Image

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ സകല വിശുദ്ധരുടേയും തിരുന്നാള്‍ ആഘോഷിച്ചു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ) Published on 11 November, 2019
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ സകല വിശുദ്ധരുടേയും തിരുന്നാള്‍ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, നവംബര്‍ 3 ഞായറാശ്ച സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു.

മുന്നൂറോളം വിദ്യാര്‍ത്ഥിനി  വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തില്‍ ദൈവാലയത്തിന്റെ അള്‍ത്താരക്കു മുന്‍പില്‍ ഭക്തിപുരസരം അണിനിരന്നപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. 9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള തിരുന്നാള്‍ കുര്‍ബാനക്കുശേഷം,  സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാര്‍ത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും വിശുദ്ധരുടെ വേഷവിതാനത്തില്‍ അള്‍ത്താരയിലേക്ക് വന്നത് വ്യത്യസ്ഥമായ ആഘോഷമായിരുന്നു.

ഏറ്റവും നല്ല കോസ്റ്റൂമിട്ട 11 വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനവുമുണ്ടായിരുന്നു. അതി മനോഹരമായ ഈ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്, ഡി. ആര്‍. ഇ. റ്റീന നെടുവാമ്പുഴയും, അസി. ഡി. ആര്‍. ഇ. മെര്‍ളിന്‍ പുള്ളോര്‍കുന്നേലും മറ്റ് മതാദ്ധ്യാപകരുമാണ്.

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ സകല വിശുദ്ധരുടേയും തിരുന്നാള്‍ ആഘോഷിച്ചുഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ സകല വിശുദ്ധരുടേയും തിരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക