Image

ബംഗാരു ലക്ഷ്മണിന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി

Published on 11 May, 2012
ബംഗാരു ലക്ഷ്മണിന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: ആയുധ കോഴക്കേസില്‍ നാലു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. അപ്പീലില്‍ ജൂലായ് അഞ്ചിനകം നിലപാട് അറിയിക്കണമെന്ന് ജസ്റ്റീസ് മുഖ്ത ഗുപ്ത സിബിഐയ്ക്ക്് നിര്‍ശം നല്‍കി. അസുഖങ്ങളുള്ളതിനാല്‍ ബംഗാരുവിന്റെ ശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഏപ്രില്‍ 28നാണ് ബംഗാരുവിന് സിബിഐ കോടതി നാലു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. തെഹല്‍ക്ക നടത്തിയ ഒളികാമറാ ഓപ്പറേഷനില്‍ കുടുങ്ങിയ ബംഗാരു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായുള്ള ദൃശ്യങ്ങള്‍ തെഹല്‍ക്ക പുറത്തു വിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക