ആയുഷ്മാന്‍ ഖുറാനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് 'ബാല'. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
ചിത്രത്തില്‍ ഭൂമി പെഡ്നേക്കര്‍, യാമി ഗൗതം എന്നിവര്‍ നായികമാരായി എത്തുന്നു. ഒരു ആക്ഷേപ ഹാസ്യ ചിത്രമാണിത്. ആത്മവിശ്വാസക്കുറവ്, മൊട്ടത്തലയുമായി ബന്ധപ്പെട്ട സാമൂഹിക സമ്മര്‍ദ്ദം എന്നിവ അനുഭവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.