Image

ലാല്‍സിംഗ് ഛദ്ദയായി ആമിര്‍ ഖാന്റെ മേക്കോവര്‍! ഫോറസ്റ്റ് ഗംപ് റീമേക്ക് ഒരുങ്ങുന്നു

Published on 11 November, 2019
ലാല്‍സിംഗ് ഛദ്ദയായി ആമിര്‍ ഖാന്റെ മേക്കോവര്‍! ഫോറസ്റ്റ് ഗംപ് റീമേക്ക് ഒരുങ്ങുന്നു

തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റെ പരാജയത്തിന് ശേഷം ആമിര്‍ ഖാന്റെതായി അണിയറയില്‍ ഒരുങഅങുന്ന ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സിനിമ. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താടി നീട്ടി. സിഖുകാരന്റെ വേഷത്തിലാണ് ചിത്രങ്ങളില്‍ നടനെ കാണാനാവുക.


സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്വൈത് ചന്ദനാണ് സിനിമ സംവിധാനം ചെയ്യുന്നത്. നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ഒരിടവേളയ്ക്ക് ശേഷം ആമിര്‍ഖാനും കരീന കപൂറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിയാകോം പിക്‌ചേഴ്‌സും ആമിര്‍ ഖാനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ക്രിസ്മസ് റിലീസായിട്ടാണ് ലാല്‍സിംഗ് ഛദ്ദ തിയ്യേറ്ററുകളിലേക്ക് എത്തുക.


പ്രീതമാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ആമിര്‍ ഖാന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച്‌ 14നായിരുന്നു ലാല്‍ സിംഗ് ഛദ്ദ പ്രഖ്യാപിച്ചിരുന്നത്. 1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപ് മികച്ച നടനുളള പുരസ്‌കാരം അടക്കം ആറ് ഓസ്‌കര്‍ അവാര്‍ഡുകളാണ് നേടിയത്. ടോം ഹാങ്ക്സിന്റെതായി ഹോളിവുഡ് സിനിമാ പ്രേമികള്‍ക്ക് ഏറെയിഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നുകൂടിയാണിത്. റീമേക്ക് ചിത്രത്തില്‍ ടോം ഹാങ്ക്സിനെ പോലെ ആമിര്‍ ഖാനും തിളങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക