Image

യുഎന്‍എ സാമ്ബത്തിക തട്ടിപ്പ് കേസ്: പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി

Published on 11 November, 2019
യുഎന്‍എ സാമ്ബത്തിക തട്ടിപ്പ് കേസ്: പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി

തൃശൂര്‍: നഴ്സ്മാരുടെ സംഘടനയായ യുഎന്‍എയിലെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ടു മുതല്‍ 7 വരെ ഉള്ള പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയത്.


അതേസമയം കേസില്‍ ഒന്നാമത്തേയും എട്ടാമത്തേയും പ്രതികളായ ജാസ്മിന്‍ ഷാ ,ഭാര്യ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. ഇരുവരും ഇപ്പോഴും വിദേശത്ത് ഒളിവിലാണ്.


യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ ഫണ്ടില്‍ നിന്ന് 2017 മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ 3.5 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ പ്രതികളെല്ലാം ഒളിവിലാണ്. നേരത്തെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക