Image

കെഎം ബഷീറിന്‍റെ മരണ കാരണം ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗ്; ഗതാഗത മന്ത്രി

Published on 11 November, 2019
കെഎം ബഷീറിന്‍റെ മരണ കാരണം ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗ്; ഗതാഗത മന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീറിന്‍റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്‍റെ അശ്രദ്ധമായ ഡ്രൈവിങ്ങെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. വിഷയവുമായി ബന്ധപ്പെട്ട നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗതാഗത മന്ത്രി വിശദീകരണം നല്‍കിയത്. ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടിനല്‍കി.


എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതിനെക്കുറിച്ച്‌ റിപ്പോര്‍ട്ടില്‍ എന്ത് പറയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അപകടത്തെത്തുടര്‍ന്ന്‍ ശ്രീറാമിന്‍റെയും വഫയുടേയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക