Image

കൊല്ലത്ത് വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ ദമ്ബതിമാര്‍ മരിച്ചു

Published on 11 November, 2019
കൊല്ലത്ത് വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ ദമ്ബതിമാര്‍ മരിച്ചു

കൊല്ലം: പാരിപ്പള്ളി മുക്കടയ്ക്ക് സമീപം വാഹനാപകടത്തില്‍ ദമ്ബതിമാര്‍ മരിച്ചു. കെ.യു.ആര്‍.ടി.സി. ജന്‍റം ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ 10.30 ഓടെയായിരുന്നു അപകടം. നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ രാഹുല്‍ .എസ്.നായര്‍ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത്.


മയ്യനാട് വിവാഹത്തില്‍ പങ്കെടുക്കാനായി നെയ്യാറ്റിന്‍കരയില്‍ നിന്ന് എത്തിയതായിരുന്നു ഇരുവരും. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബസ്സില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞു ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക