Image

കൂടത്തായി കൊലപാതകം; മെഡിക്കല്‍ ബോര്‍ഡുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി

Published on 11 November, 2019
കൂടത്തായി കൊലപാതകം; മെഡിക്കല്‍ ബോര്‍ഡുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷണ സംഘത്തിന്റെ മെഡിക്കല്‍ ബോര്‍ഡുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ആറ് കൊലപാതകങ്ങളുടെയും അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വിദഗ്ധസംഘത്തിന്റെ മുന്നില്‍ ഇതുവരെ ലഭിച്ച ശാസ്ത്രീയ തെളിവുകളെക്കുറിച്ച്‌ വിശദീകരിച്ചു.


അന്വേഷണത്തിന് കൂടുതല്‍ സഹായമാകുന്ന നിര്‍ദേശങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക്, ജനറല്‍ വിഭാഗം ഡോക്ടര്‍മാര്‍ പൊലീസിന് കൈമാറി. കല്ലറ തുറന്ന് ശേഖരിച്ച വസ്തുക്കളുടെയും തെളിവെടുപ്പിനിടെ ലഭിച്ച സാംപിളുകളുടെയും പരിശോധനഫലം വന്നശേഷം വീണ്ടും മെഡിക്കല്‍ ബോര്‍‍‍‍‍ഡ് ചേരും. അതിനുശേഷമായിരിക്കും കോടതിയില്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ

മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ ജോളിയെ അഞ്ച് ദിവസത്തെ കസ്റ്റഡിക്ക് ശേഷം കൊയിലാണ്ടി പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കി.


 കസ്റ്റഡി നീട്ടി ആവശ്യപ്പെടാത്തതിനാല്‍ ജോളി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ തുടരും. ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ഒന്നരവയസുകാരി മകള്‍ ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എം.എസ്.മാത്യുവിനെ തിരുവമ്ബാടി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക