Image

ലോകത്തിലെ പ്രായം കൂടിയ ദമ്പതികള്‍ ഓസ്റ്റിനില്‍ നിന്നും വേള്‍ഡ് റിക്കാര്‍ഡിലേക്ക്

പി പി ചെറിയാന്‍ Published on 11 November, 2019
ലോകത്തിലെ പ്രായം കൂടിയ ദമ്പതികള്‍ ഓസ്റ്റിനില്‍ നിന്നും വേള്‍ഡ് റിക്കാര്‍ഡിലേക്ക്
ഓസ്റ്റിന്‍ (ടെക്‌സസ്സ്): ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍ ഹൂസ്റ്റണില്‍ നിന്നും ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ചു.

ജോണ്‍ ഹെന്‍ ഡേഴ്‌സണ്‍ (106), ഭാര്യ ഷാര്‍ലറ്റ് (105) എന്നിവരാണ് പുതിയ ലോക റിക്കാര്‍ഡ് സ്ഥാപിച്ചവര്‍. 1934 ല്‍ ഇരുവരും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സില്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ പൂവിട്ട പ്രണയം 1939 ല്‍ വിവാഹത്തിലൂടെയാണ് പുഷ്പിച്ചത്. വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ ആഘോശിക്കുന്നതിന് ചിലവഴിച്ചതാകട്ടെ ആകെ 7 ഡോളര്‍.

2019 ഡിസംബര്‍ 15 ന് ഇവരുടെ എണ്‍പതാമത് വിവാഹ വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ദമ്പതികള്‍.

ഇതോടൊപ്പം മറ്റൊരു ബഹുമതി കൂടി ജോണ്‍ ഹെന്‍ഡേഴ്‌സനുണ്ട്. ജീവിച്ചിരിക്കുന്ന യു റ്റി ഫുട്‌ബോള്‍ കളിക്കാരനില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി.

2018 ല്‍ ടെക്‌സസ്സിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഇവരെ ആദരിച്ചിരുന്നു. പരസ്പരം സ്‌നേഹവും, ഐക്യവും കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞതാണ് തങ്ങളുടെ ആരോഗ്യ രഹസ്യമെന്ന് ഇരുവരും വെളിപ്പെടുത്തി.
ലോകത്തിലെ പ്രായം കൂടിയ ദമ്പതികള്‍ ഓസ്റ്റിനില്‍ നിന്നും വേള്‍ഡ് റിക്കാര്‍ഡിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക