Image

യെദിയൂരപ്പയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

Published on 11 May, 2012
യെദിയൂരപ്പയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: അനധികൃത ഖനനക്കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പക്കെതിരെ സുപ്രീംകോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടു. ഖനനത്തിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണെ്ടന്നാരോപിച്ച് സന്നദ്ധ സംഘടനയായ സമാജ് പരിവര്‍ത്തന സമുദായം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.

ഓഗസ്റ്റ് മൂന്നിനകം കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ യെദിയൂരപ്പയ്ക്ക് പങ്കുണ്‌ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്‌ടെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ യെദിയൂരപ്പയ്‌ക്കെതിരെ മറ്റു എജന്‍സികള്‍ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യുന്നതായും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

അനധികൃതമായി ഭൂമി അനുവദിച്ചതിനു പകരമായി യെദിയൂരപ്പയുടെ ബന്ധുക്കള്‍ കോഴപ്പണം കൈപ്പറ്റിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ യെദിയൂരപ്പയുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നാതാധികാരസമിതി നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. കര്‍ണാടകയില്‍ വീണ്ടും നേതൃപദവിയിലേക്കു വരാന്‍ നീക്കം നടത്തുന്ന യെദിയൂരപ്പയ്ക്കു കനത്ത തിരിച്ചടി നല്‍കുന്നതാണ് സുപ്രിം കോടതി വിധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക