Image

ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം, മോളേ, നിന്നെയും നിന്റെ പപ്പയേയും ഓര്‍ത്ത്‌ ചങ്കുപിടക്കുന്ന ഒരു കുടുംബം താഴെയുണ്ട്‌, കണ്ണുനിറയ്‌ക്കും കുറിപ്പ്‌

Published on 11 November, 2019
ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം,  മോളേ, നിന്നെയും നിന്റെ പപ്പയേയും ഓര്‍ത്ത്‌ ചങ്കുപിടക്കുന്ന ഒരു കുടുംബം താഴെയുണ്ട്‌, കണ്ണുനിറയ്‌ക്കും കുറിപ്പ്‌


ഇടുക്കി: ശാന്തന്‍പാറ ഭര്‍ത്താവിനെ കൊലപ്പെടുത്തി നാടുവിട്ട ലിജിയെയും കാമുകനെയും വിഷം കഴിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ മുംബയിലെ ലോഡ്‌ജില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ മകളെ മരണപ്പെട്ട നിലയിലാണ്‌ ലോഡ്‌ജില്‍ നിന്നും കണ്ടെത്തിയത്‌.

 കഴിഞ്ഞ 31നാണ്‌ കാമുകനായ വസീം ലിജിയുടെ ഭര്‍ത്താവ്‌ റിജോഷിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചത്‌. പക്ഷേ പദ്ധതി പൊളിഞ്ഞതോടെ ലിജിയുടെ രണ്ടുവയസുകാരിയായ മകള്‍ ജുവാനയുമായി ഇവര്‍ നാടുവിടുകയായിരുന്നു. പൊലീസ്‌ പിന്നാലെയുണ്ടെന്ന്‌ മനസിലാക്കിയാണ്‌ ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്‌. 

റിജോഷിന്റെ മകള്‍ ജുവാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കി. ഇന്ന്‌ വീട്ടിലെത്തിച്ച്‌ സംസ്‌കരിക്കും. മൃതദേഹം ആദ്യം മുംബയില്‍ തന്നെ സംസ്‌കരിക്കുന്നതിന്‌ ആലോചിച്ചെങ്കിലും പിന്നീട്‌ നാട്ടിലേക്ക്‌ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുറ്റമൊന്നും ചെയ്യാതെ മരണത്തിന്‌ കീഴടങ്ങേണ്ടി വന്ന ജുവാനയെയോര്‍ത്ത്‌ തേങ്ങുകയാണ്‌ ശാന്തന്‍പാറ. കൊല്ലപ്പെട്ട റിജോഷിന്റെ സഹോദരനും പള്ളി വികാരിയുമായ ഫാ. വിജോഷ്‌ ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പ്‌ ആരുടേയും കണ്ണുനിറയ്‌ക്കുന്നതാണ്‌. കളിപ്പാട്ടവുമായി കുസൃതിച്ചിരിയുമായി നില്‍ക്കുന്ന ജുവാനയുടെ ഫോട്ടോയും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്‌. ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണമെന്നാണ്‌ ദൈവത്തിനോട്‌ അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത്‌.

ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

കളകള്‍ പറിക്കണ്ട , ഒരു പക്ഷെ നിങ്ങള്‍ വിളയും കൂടെ പറിക്കാന്‍ ഇടയാകും എന്ന്‌ പറഞ്ഞിട്ട്‌ , എന്തിനാണീശോ ഈ മാലഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്‌.... നല്ല പൂവിനെ നീ പറിച്ചെടുത്തത്‌ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നാണ്‌ ട്ടോ! ഇനി ഒന്നു മാമ്രേ പറയാനുള്ളൂ നിന്നോട്‌, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തില്‍ നിന്ന്‌ നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക്‌ നീ മാറ്റി നട്ട അവള്‍ പൂക്കുമ്‌ബോള്‍ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓര്‍ക്കണേ... നിന്നെയും നിന്റെ പപ്പയേയും ഓര്‍ത്ത്‌ ചങ്കുപിടക്കുന്ന ഒരു കുടുംബം താഴെയുണ്ട്‌. അതില്‍ നിന്റെ വല്ല്യചാച്ചനും പിന്നെ ഞങ്ങളുമുണ്ട്‌ ട്ടോ. മോളേ, എന്തൊക്കെ എഴുതിപിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസാക്ഷികുത്താണ്‌. 'ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്‌, അറിഞ്ഞോ അറിയെോയാ തെറ്റ്‌ ചെയ്‌തവരോട്‌,' എന്ന അപേക്ഷയോടെ പെങ്ങളെ അതിരുവിട്ട്‌ സ്‌നേഹിക്കുന്ന ഒരു ആങ്ങള.

ഒന്നു കൂടെ എന്റെ ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക്‌ ഒരു സംരംക്ഷണമായി, ഓര്‍മ്മപ്പെടുത്തലായി, അത്ര മതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക