Image

ശിവസേന സഖ്യം കോണ്‍ഗ്രസിന്‌ നല്ലതല്ല, വലിയ തിരിച്ചടി നേരിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 11 November, 2019
 ശിവസേന സഖ്യം കോണ്‍ഗ്രസിന്‌ നല്ലതല്ല, വലിയ തിരിച്ചടി നേരിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുമ്‌ബോള്‍ പുതിയ തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ശിവസേന. ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച പാര്‍ട്ടി കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌.

കോണ്‍ഗ്രസുമായി ഒത്തു പോകാനുള്ള താത്‌പര്യത്തിന്റെ ഭാഗമായി ശിവസേനാ നേതാവ്‌ സഞ്‌ജയ്‌ റാവത്ത്‌ സോണിയ ഗാന്ധിയുമായി ഇന്ന്‌ കൂടിക്കാഴ്‌ച നടത്താന്‍ ഇരിക്കുകയാണ്‌. എന്നാല്‍ ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ്‌ നിലപാടിന്‌ യോജിച്ചതല്ലെന്ന്‌ വ്യക്തമാക്കി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്‌. 

ബിജെപിയുമായും ശിവസേനയുമായുള്ള ബന്ധം കോണ്‍ഗ്രസിന്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല. ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ഒരു കാലത്തും ബന്ധം ഉണ്ടാക്കാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി പുനഃസംഘടനയെക്കുറിച്ചും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ നേതാക്കളുമായി ആലോചിച്ചാണ്‌ കെ.പി.സി.സി പുനഃസംഘടനാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക