ഇലപൊഴിയുമ്പോള്‍ (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
SAHITHYAM
10-Nov-2019
SAHITHYAM
10-Nov-2019

ഇലപൊഴിയും ഋതുവും കടന്നിതാ
പതിയെയോടുന്ന വണ്ടിയില്‍ പര്‍വ്വത
ഗുഹകളെ കടന്നെത്തുന്ന ജീവന്റെ
സ്മൃതികളില്‍ വാളയാറിന്റെ നിലവിളി
പതിയെയോടുന്ന വണ്ടിയില്‍ പര്‍വ്വത
ഗുഹകളെ കടന്നെത്തുന്ന ജീവന്റെ
സ്മൃതികളില്‍ വാളയാറിന്റെ നിലവിളി
മിഴിയിലോടുന്ന പ്രാണന്റെ പക്ഷികള്‍
ചിറകൊതുക്കിയിരിക്കുന്നു നിശ്ചലം
ചിതയൊരുക്കുന്ന കാടിന്റെ നിറുകയില്‍
കയറിലാടുന്നു ശലഭച്ചിറകുകള്‍
സ്ഫടികപാത്രമുടഞ്ഞു പോയീടുന്നു
മഴ കരഞ്ഞുതീരാതെ പെയ്തീടുന്നു
നെടിയ കല്‍ ഗോപുരങ്ങളുടയുന്നു
നദി കയങ്ങളെ തേടി കുതിയ്ക്കുന്നു
ഉടയുമായിരം വാദ്യനാദങ്ങളില്‍
ചിതറിവീഴുന്നു മേഘഗാന്ധാരങ്ങള്‍
ശ്രുതിയിടറുന്നു ഭൂമിതന്നാരൂഢ
ശിലയുലയുന്നു മുള്‍വാകപൂക്കുന്നു
കടലിലസ്തമയം രക്തകുങ്കുമത്തരി
പടര്‍ന്ന നഭസ്സിന്റെ തര്‍പ്പണം
ഇലപൊഴിഞ്ഞുപോയെങ്കിലും ശിഖരങ്ങള്‍
ഇനിയുമുണ്ടെന്ന് രാപ്പാടി പാടവെ
ഇരുളുറങ്ങും ചുരങ്ങള്‍ കടക്കുവാന്‍
തിരി തെളിക്കുന്ന നക്ഷത്രരാവുകള്‍
കയറിലാടിയ ശലഭച്ചിറകുകള്‍
പുനര്‍ജനിക്കുവാന്‍ യാത്രതുടരവെ
മറവിയില്‍ ചേര്‍ന്നു മായാതിരിക്കുവാന്‍
ചിറകിലഗ്‌നിവര്‍ണ്ണം തൂവി നില്‍ക്കുന്നു...
ചിറകൊതുക്കിയിരിക്കുന്നു നിശ്ചലം
ചിതയൊരുക്കുന്ന കാടിന്റെ നിറുകയില്‍
കയറിലാടുന്നു ശലഭച്ചിറകുകള്‍
സ്ഫടികപാത്രമുടഞ്ഞു പോയീടുന്നു
മഴ കരഞ്ഞുതീരാതെ പെയ്തീടുന്നു
നെടിയ കല്‍ ഗോപുരങ്ങളുടയുന്നു
നദി കയങ്ങളെ തേടി കുതിയ്ക്കുന്നു
ഉടയുമായിരം വാദ്യനാദങ്ങളില്‍
ചിതറിവീഴുന്നു മേഘഗാന്ധാരങ്ങള്‍
ശ്രുതിയിടറുന്നു ഭൂമിതന്നാരൂഢ
ശിലയുലയുന്നു മുള്‍വാകപൂക്കുന്നു
കടലിലസ്തമയം രക്തകുങ്കുമത്തരി
പടര്‍ന്ന നഭസ്സിന്റെ തര്‍പ്പണം
ഇലപൊഴിഞ്ഞുപോയെങ്കിലും ശിഖരങ്ങള്‍
ഇനിയുമുണ്ടെന്ന് രാപ്പാടി പാടവെ
ഇരുളുറങ്ങും ചുരങ്ങള്‍ കടക്കുവാന്‍
തിരി തെളിക്കുന്ന നക്ഷത്രരാവുകള്‍
കയറിലാടിയ ശലഭച്ചിറകുകള്‍
പുനര്‍ജനിക്കുവാന്‍ യാത്രതുടരവെ
മറവിയില്‍ ചേര്‍ന്നു മായാതിരിക്കുവാന്‍
ചിറകിലഗ്‌നിവര്‍ണ്ണം തൂവി നില്‍ക്കുന്നു...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments