Image

ബാഫാ റേഡിയോ ലൈവ് പ്രക്ഷേപണം ആരംഭിച്ചു

നിബു വെള്ളവന്താനം Published on 11 May, 2012
ബാഫാ റേഡിയോ ലൈവ് പ്രക്ഷേപണം ആരംഭിച്ചു

ദുബായ് : ക്രൈ
സ്വ സംഗീതലോകത്തിനു മറ്റൊരു ഓണ്‍ലൈന്‍ റേഡിയോ കൂടി ''മൈ ലൈഫ് മൈ മ്യുസിക്ക്'' ( 'MY LIFE MY MUSIC' ) എന്ന റ്റൈറ്റില്‍ ക്യാപ്ഷനോടെ ആരംഭിച്ച ബാഫാ റേഡിയോ ലോകംല്പ മുഴുവന്‍ ഉള്ള മലയാളി ശ്രോതാക്കളെയാണു ആദ്യഘട്ടത്തില്‍ ലക്ഷ്യം ഇടുന്നതു.

' BRING A FRIEND ALONG TO THE CROSS' എന്നതിന്റെ ഹ്രസ്വരൂപമാണു 'BAFA' .
ക്രൈസ് സംഗീതസംവിധായകന്‍ സ്റ്റാന്‍ലി ജോണ്‍ നേത്യത്വം നല്‍കുന്ന സൗഹ്യത സംഘമാണു BAFA യുടെ അണിയറ പ്രവര്‍ത്തകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40ല്‍ പരം അഭ്യുദയകാംഷികള്‍ BAFA യുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നു

24 മണിക്കൂറും ഇടതടവില്ലാതെ ശ്രവിക്കാവുന്ന ഈ ഓണ്‍ലൈന്‍ റേഡിയോ ഇന്റ്റര്‍നെറ്റ് സൗകര്യം ഉള്ള എല്ലാ മൊബൈല്‍ ഫോണുകളിലും ശ്രവിക്കാം. സംഗീതത്തിലുടെ സുവിശേഷികരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണു ടീം BAFA ഒരുക്കുന്നതു.

ക്രൈസ്സംഗീതലോകത്തു 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബധിച്ചാണു സ്റ്റാന്‍ലി ജോണ്‍ ഈ നവിന സംരംഭം ആരംഭിച്ചതു. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളില്‍ ഉള്ള പാട്ടുകള്‍ക്ക് പുറമെ പുതുമനിറഞ്ഞ ഇതര പരിപാടികളും www.bafaradio.com ല്‍ ശ്രവിക്കാം.

വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക