Image

പി.എസ്​.സി പരീക്ഷാനടത്തിപ്പില്‍ മാറ്റം വേണമെന്ന്​ ക്രൈംബ്രാഞ്ച്​

Published on 10 November, 2019
പി.എസ്​.സി പരീക്ഷാനടത്തിപ്പില്‍ മാറ്റം വേണമെന്ന്​ ക്രൈംബ്രാഞ്ച്​

തിരുവനന്തപുരം: പി.എസ്​.സി പരീക്ഷാ നടത്തിപ്പില്‍ മാറ്റം വേണമെന്ന്​ ക്രൈംബ്രാഞ്ച്​. പരീക്ഷാ തട്ടിപ്പ്​ അന്വേഷിച്ച ക്രൈംബ്രാഞ്ച്​ സംഘത്തി​​​െന്‍റ തലവന്‍ എ.ഡി.ജി.പി ടോമിന്‍.ജെ തച്ചങ്കരി പി.എസ്​.സി സെക്രട്ടറിക്ക് ഇതുസംബന്ധിച്ച്‌​​ റിപ്പോര്‍ട്ട്​ നല്‍കി.


ചോദ്യപേപ്പറി​​​െന്‍റ ഗണം മനസിലാകാതിരിക്കാന്‍ നിലവിലുള്ള സീറ്റിങ്​ പൊസിഷനില്‍ മാറ്റം വരുത്തണമെന്ന്​ ക്രൈംബ്രാഞ്ച്​ റിപ്പോര്‍ട്ടില്‍ വ്യക്​തമാക്കുന്നു. പരീക്ഷഹാളുകളില്‍ മൊബൈല്‍ ജാമര്‍ നിര്‍ബന്ധമാക്കണം. ഇന്‍വിജിലേറ്റര്‍മാരുടെ യോഗ്യത നിശ്​ചയിക്കണം. വാച്ച്‌​ ഉള്‍പ്പടെയുള്ള ഉപകരണങ്ങളൊന്നും പരീക്ഷഹാളില്‍ അനുവദിക്കരുത്​ തുടങ്ങിയവയാണ്​ ക്രൈംബ്രാഞ്ച്​ റി​േപ്പാര്‍ട്ടിലെ പരാമര്‍ശങ്ങള്‍.


യൂനിവേഴ്​സിറ്റി കോളജിലെ എസ്​.എഫ്​.ഐ പ്രവര്‍ത്തകര്‍ പി.എസ്​.സി പരീക്ഷയില്‍ തട്ടിപ്പ്​ നടത്തിയെന്ന പരാതികളെ തുടര്‍ന്നാണ്​ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്​ സംഘത്തെ നിയോഗിച്ചത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക