Image

റവന്യു മീറ്റില്‍ ഗുരുതര വീഴ്ച; പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത് രണ്ട് മണിക്കൂറിന് ശേഷം

Published on 10 November, 2019
റവന്യു മീറ്റില്‍ ഗുരുതര വീഴ്ച; പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത് രണ്ട് മണിക്കൂറിന് ശേഷം
കൊച്ചി: ( 10.11.2019) എറണാകുളം റവന്യു മീറ്റില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടും സംഘാടകര്‍ തിരിഞ്ഞ് നോക്കിയില്ല. പാലായിലെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് അഫീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടമായിട്ട് ദിവസങ്ങള്‍ കഴിയും മുന്‍പെയാണ് എം എ കോളേജില്‍ നടക്കുന്ന എറണാകുളം റവന്യൂ കായികമേളയില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. എന്നിട്ടും പ്രാഥമിക ശശ്രൂഷ പെട്ടെന്ന് നല്കാന്‍ പോലും ശ്രദ്ധിച്ചില്ല.

ഇതോടെ മേളയിലെ സംഘാടനത്തില്‍ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. മത്സരത്തിനിടെ പരുക്കേറ്റ് വീണ കുട്ടിയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റുന്നതില്‍ പോലും വലിയ വീഴ്ചയുണ്ടായി. വിദ്യാര്‍ത്ഥിയെ
രണ്ട് മണിക്കൂറിന് ശേഷമായിരുന്നു ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിനിടെ ഇളന്തിക്കര ഹൈസ്‌കൂളിലെ ഐവിന്‍ ടോമിക്കാണ് അപകടം ഉണ്ടായത്.

ഡോക്ടര്‍ ഓടിയെത്തിയെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനായത് അര മണിക്കൂറിന് ശേഷം മാത്രമായിരുന്നു. സ്‌ട്രെച്ചര്‍ ചുമക്കാന്‍ ആളില്ലാത്തതിനാലാണ് കുട്ടിയെ ഗ്രൗണ്ടില്‍നിന്ന് മാറ്റാന്‍ സാധിക്കാഞ്ഞതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിശദീകരണം. ഈ സമയം ഗ്രൗണ്ടിലുണ്ടായിരുന്ന പലരും ചികിത്സാ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചാമ്ബ്യന്‍മാരായ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളില്‍ നിന്ന് ഒരാള്‍ പോലും എറണാകുളം റവന്യൂ മീറ്റിനില്ല. റവന്യൂ മീറ്റിലേക്ക് യോഗ്യത ഉണ്ടായിരുന്നത് ഒരാള്‍ക്ക് മാത്രമായിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പങ്കെടുക്കേണ്ടിയിരുന്ന ആ വിദ്യാര്‍ത്ഥി മത്സരത്തിന് എത്തിയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക