Image

പാലാരിവട്ടം പാലം അഴിമതി: മുന്‍കൂര്‍ അനുമതി നല്‍കിയില്ല ,ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണം വഴിമുട്ടി

Published on 10 November, 2019
പാലാരിവട്ടം പാലം അഴിമതി: മുന്‍കൂര്‍ അനുമതി നല്‍കിയില്ല ,ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണം വഴിമുട്ടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി. ഇബ്രാഹിംകുഞ്ഞിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അടക്കമുള്ള വിശദമായ അന്വേഷണം ഇതുവരെ നടത്താനായിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു


ഒക്ടോബര്‍ 22 നാണു ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് തീരുമാനം ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിന് കാരണമാകുന്നത്. ജനപ്രതിനിധി എന്ന നിലയിലാണ് മുന്‍കൂര്‍ അനുമതി തേടിയത്. 19 ദിവസമായിട്ടും അപേക്ഷയില്‍ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തില്ല.


എന്തുകൊണ്ടാണ് അനുമതി വൈകുന്നതെന്ന് നേരത്തെ കേരള ഹൈക്കോടതി ചോദിച്ചിരുന്നു. വിജിലന്‍സിനോട് ഈ ആഴ്ച
റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക