Image

കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ നിയമ നിര്‍മാണങ്ങളില്‍ ദളിത് മത ന്യൂന പക്ഷങ്ങള്‍ക്ക് ആശങ്ക

Published on 09 November, 2019
കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ നിയമ നിര്‍മാണങ്ങളില്‍ ദളിത് മത ന്യൂന പക്ഷങ്ങള്‍ക്ക് ആശങ്ക


ജിദ്ദ : സംഘ് പരിവാര്‍ ശക്തികളുടെ അജണ്ടകള്‍ക്കനുസരിച്ചു പാര്‍ലിമെന്റില്‍ വിശദമായ പഠനങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ അവസരം നല്‍കാതെ നടക്കുന്ന നിയമ നിര്‍മാണങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യ നീതിന്യായ വ്യവസ്ഥകളെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറി കെ.പി.എ മജീദ് .ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന പാഠശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ആസാമിലെ പൗരത്വ പ്രശ്‌നങ്ങളിലും മുത്വലാഖ് വിഷയത്തിലും, കാഷ്മീര്‍ വിഷയത്തിലുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ എടുത്ത ഏകപക്ഷീയ തീരുമാനങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷ ദളിതെ വിഭാഗങ്ങളെ ആശങ്കയിലാക്കുന്നു. മഹാത്മാ ഗാന്ധി ഉള്‍പ്പെടെ മതേതര ജനാതിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചു രാഷ്ട്രത്തിന് വലിയ സംഭാവന നല്‍കിയ മുന്‍കാല രാഷ്ട്ര നേതാക്കളെയും രാജ്യത്തിന്റെ ചരിത്രത്തെയും ബഹുസ്വരതെയും തള്ളിപ്പറഞ്ഞും ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനുള്ള ബിജെപി സര്‍ക്കാരിനെതിരില്‍ രാജ്യത്തെ ജനാതിപത്യ പ്രസ്ഥാനങ്ങളോട് ഒരുമിച്ചു നിന്ന് രാഷ്ട്രീയ മുന്നേറ്റം നടത്തുന്നതിന് ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ അഡ്വ ഫാത്തിമ തഹ്‌ലിയ പറഞ്ഞു . ശ്വേതാ ഭട്ട് , നജീബിന്റെ ഉമ്മ, പശുവിന്റെ പേരിലും, ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിലും സംഘ് പരിവാര്‍ കൊന്നു തള്ളിയ പാവം മനുഷ്യരുടെ കുടുംബങ്ങള്‍ കണ്ണുനീരിന് വിലകല്പിക്കാത്ത സംഘ് സര്‍ക്കാര്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകരാണെന്ന് പറയുന്ന കാപട്യം തിരിച്ചറിയണമെങ്കില്‍ നമ്മുടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ അവബോധം ഉണ്ടാവേണ്ടത് നിര്‍ബന്ധമാണെന്നും അവര്‍ക്ക് കെഎംസിസി നടത്തുന്ന പാഠശാലകളില്‍ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് പാളയാട്ട് അഹമ്മദ് സാഹിബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹാരാഷ്ട്ര മുസ് ലിം ലീഗ് സെക്രട്ടറി സി.എച്ച് .അബ്ദുല്‍ റഹ്മാന്‍ സാഹിബ് , നാഷണല്‍ പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി , സെക്രട്ടറി ഖാദര്‍ ചെങ്കള , ഡോ . ഇസ്മായില്‍ മരുതേരി , എസ് .എല്‍ . പി മുഹമ്മദ് കുഞ്ഞി മുസ്തഫ വാക്കാലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . ജിദ്ദ കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപെട്ട രണ്ടു പേരുടെയും മറ്റു 16 പേരുടെ വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സാ സഹായവും ചടങ്ങില്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ കെ.പി.എ മജീദ് സാഹിബില്‍ നിന്നും ഏറ്റു വാങ്ങി. നിസാം മമ്പാട് , വി.പി. മുസ്തഫ , റസാഖ് മാസ്റ്റര്‍ , ലത്തീഫ് മുസ്ലിയാരങ്ങാടി , ഇസ്മായില്‍ മുണ്ടക്കുളം , ഇസ്ഹാഖ് പൂണ്ടോളി , നാസര്‍ മച്ചിങ്ങല്‍ , ശിഹാബ് താമരക്കുളം, എ.കെ. ബാവ നേതൃത്വം നല്‍കി . സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും അസീസ് കോട്ടോപാടം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക