Image

മാര്‍ത്തോമ സേവികാസംഘം സുവര്‍ണ ജൂബിലി ആഘോഷിച്ചു

Published on 09 November, 2019
മാര്‍ത്തോമ സേവികാസംഘം സുവര്‍ണ ജൂബിലി ആഘോഷിച്ചു


ദുബായ് : മാര്‍ത്തോമ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മലങ്കര മാര്‍ത്തോമ സേവികാ സംഘത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു .

ദുബായ് പോലീസ് റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സെന്റ് ര്‍ ഡയറക്ടര്‍ ആന്‍ഡ് സായിദ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് സെക്രട്ടറി ജനറല്‍ ഡോ. മെഷ്ഗാന്‍ മുഹമ്മദ് അല്‍ അവാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സുവിശേഷ സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് അധ്യക്ഷത വഹിച്ചു. വികാരി റവ. സിജു സി.ഫിലിപ്പ്, സഹവികാരി റവ. ചെറിയാന്‍ വര്‍ഗീസ്, യൂത്ത് ചാപ്ലിന്‍ റവ.സജേഷ് മാത്യു, റവ.വില്‍സണ്‍ മത്തായി, സേവികാസംഘം യുഎഇ സെന്റര്‍ സെക്രട്ടറി റവ.ജേക്കബ് ജോണ്‍, ഇടവക സെക്രട്ടറി സാം ജേക്കബ്, ജൂബിലി ജനറല്‍ കണ്‍വീനര്‍ റേച്ചല്‍ മാത്യു, സെക്രട്ടറി ജാന്‍സി ഫിലിപ്പ്, മേരിക്കുട്ടി അലക്‌സാണ്ടര്‍, ലീലാമ്മ ഫിലിപ്പോസ് എന്നിവര്‍ പ്രസംഗിച്ചു. സോളി സിജുവിന്റെ നേതൃത്വത്തിലുള്ള സേവികാസംഘം ക്വയര്‍ ജൂബിലിഗാനം ആലപിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക