ലാനാലയനം- ഡോ.നന്ദകുമാര്‍ ചാണയില്‍
SAHITHYAM
09-Nov-2019
ഡോ.നന്ദകുമാര്‍ ചാണയില്‍
SAHITHYAM
09-Nov-2019
ഡോ.നന്ദകുമാര്‍ ചാണയില്‍

ലാനയുടെ 11-ാം ദൈ്വവാര്‍ഷികം ഡാളസ്സിലെ ഡബിള്‍ ട്രീ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഡി. വിനയചന്ദ്രന്‍ നഗറെന്ന് നാമകരണം ചെയ്തു. ഒരു ഹോളില്‍ ഉചിതമായി കൊണ്ടാടി. ശ്രീ.ജോസന്‍ ജോര്‍ജ്ജിന്റേയും ഇതര സാരഥികളുടെയും അശ്രാന്തപരിശ്രമം കൊണ്ടാണ് അതിഥികളെ യഥാസമയം ഉദ്ദിഷ്ടവേദികളില്‍ എത്തിക്കാനും, താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കാനും സാധിച്ചത് എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കേരളപ്പിറവിയുടെ വാര്‍ഷികദിനമായ നവംബര്‍ 1-ാം തിയ്യതിതന്നെ ലാന സമ്മേളനം ഒരുക്കിയതില്‍ സംഘാടകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ക്രിയാത്മകമായ ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കാനില്ലാതെ കുറ്റം മാത്രം നോക്കിക്കാണാനുള്ള പ്രവണത പ്രോത്സാഹനാര്‍ഹമല്ലെന്ന പക്ഷക്കാരനാണ് ഈ ലേഖകന്‍.
അനന്തരം നടന്ന 'ഭാഷയ്‌ക്കൊരു വാക്ക്' എന്ന ഇനവും പുതുമയാര്‍ന്നതായി. 'വസത്യം'(സത്യത്തെ വളച്ചൊടിക്കല്‍), 'മനേമ'(palindrome), 'ഞളിമ'(എളിമ എന്ന ഭാവേന തെളിയുക, 'ജീര്‍ണ്ണലിസം' (ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന ജേര്‍ണലിസം), ലൈകികാസക്തി(Like+ആസക്തി), 'പള്ളിക്കൃഷി', 'ഊട്ടക്കളി' എന്നീ പുതുപുത്തന്‍ വാക്കുകള്‍ കൈരളിക്കായി ചില ചിന്തകരുടെ സംഭാവനയാണ്.
കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീമതി നിര്‍മ്മല ജോസഫ് എം.സി.ആയിരുന്നു. ശ്രീമതി അനൂപ സാമിന്റെ മേല്‍നോട്ടത്തില്‍ വിവിധ കലാവിരുന്നുകള്‍(ചെണ്ടമളം, തിരുവാതിരക്കളി, മാര്‍ഗ്ഗം കളി, ഓട്ടം തുള്ളല്‍, തെയ്യം നൃത്തം, ഭരതകലാ തിയേറ്ററിന്റെ 'പ്രണയാര്‍ദ്രം' എന്ന ലഘുനാടകം എന്നിവ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യക്കും പിറ്റേ ദിവസത്തെ അടുത്ത ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും ശേഷം ലാനയുടെ 11-ാം ദൈ്വവാര്‍ഷികാഘോഷങ്ങള്‍ പര്യവസാനിച്ചു.
ഒന്നാം ദിവസസായാഹ്നത്തിലെ സാഹിത്യപരിപാടികള്‍ക്ക് ശ്രീമതി മീനു എലിസബത്ത് ചുക്കാന്‍ പിടിച്ചു. ശ്രീ.ജോസന്‍ ജോര്‍ജ്ജിന്റെ സ്വാഗതപ്രസംഗം, ലാന അദ്ധ്യക്ഷന്‍ ശ്രീ. ജോണ്‍ മാത്യു, മുഖ്യാഥ്തിയായ ശ്രീ.ജേക്കബ് പുന്നൂസ് ഐ.പി.എസ്. എന്നിവരുടെ പ്രസംഗങ്ങള്‍ക്കുശേഷം ഡോ.എ.പി.സുകുമാറിന്റെ (കന്നഡ) ക്രമീകരണത്തില്‍ ഡോ.എ്ന്‍.പി.ഷീല, സര്‍വ്വശ്രീ തമ്പി ആന്റണി, അബ്രഹാം തെക്കെമുറി, അശോകന്‍ വേങ്ങശ്ശേരില്‍, ശങ്കര്‍ മന എന്നീ പ്രഭാഷകര്‍ പങ്കെടുത്ത നോവല്‍ ചര്‍ച്ച നടന്നു. പിന്നീട് ശ്രീമതി ബിന്ദു ടി.ജി., സന്തോഷ് പാല എന്നിവരുടെ നേതൃത്വത്തില്‍ വടക്കേ അമേരിക്കയില്‍ നിന്നുള്ള നിരവധി കവികള്‍ പങ്കെടുത്ത നീണ്ടൊരു 'കാവ്യാമൃതം' പരിപാടിയോടെ ആദ്യദിവസ സാഹിത്യാഘോഷം സമാപിച്ചു.
രണ്ടാം ദിവസ സുപ്രഭാതത്തില്‍ ശ്രീ.കെ.കെ.ജോണ്‍സന്റെ നേതൃത്വത്തില്‍ ഡോ.എന്‍.പി.ഷീല, സര്‍വ്വശ്രീ ജെ.മാത്യൂസ്, അശോകന്‍ വേങ്ങശ്ശേരില്‍, ഡോ.നന്ദകുമാര്‍ ചാണയില്‍ എന്നിവര്‍, തിരഞ്ഞെടുത്ത ചില കഥകളെക്കുറിച്ച് അവലോകനം നടത്തി. പിന്നീട് ശ്രീമാന്മാര്‍ തമ്പി ആന്റണി, ഫ്രാന്‍സിസ് തോട്ടം എന്നിവരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം നടന്നു. ശ്രീ.ജയിംസ് കെ.യുടെയും ശ്രീ. അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെയും മേല്‍നോട്ടത്തില്‍ പുസ്തക പരിചയമാണ് ശേഷം നടന്നത്. ഇത്തവണ ഏകദേശം മുപ്പതോളം പുസ്തകങ്ങളെ പരിപചയപ്പെടുത്തിയതിനുപരി, ചില പുസ്തകങ്ങളെക്കുറിച്ച് വായിച്ചവര്‍ വിലയിരുത്തി എന്ന പുതുമയും ഉണ്ട്. അത് വായനക്കാര്‍ക്ക് പ്രചോദനമായിട്ടുണ്ടാവണം. ഉച്ചതിരിഞ്ഞ് ശ്രീമതി ജെയിന്‍ ജോസഫ് നയിച്ച 'ഭാഷയും സാഹിത്യവും ഞാനും' എന്ന ഇനം പുതുമയാര്‍ന്നതും സദസ്യരുടെ ശ്രദ്ധ പിടിച്ചു പറ്റിയതുമായ സാഹിത്യചര്‍ച്ചയായി വിഷയീഭവിച്ചു. ഇംഗ്ലീഷില്‍ രചന നടത്തിക്കൊണ്ടിരിക്കുന്ന കിഷന്‍ പോള്‍, എം.എസ്. ആരതി വാര്യര്‍ എന്നിവരുടെ അനുഭവ സമ്പത്ത് പങ്കുവെക്കലും, ജയന്ത് കാമിച്ചേരില്‍, ഡോ.ദര്‍ശന മനയത്ത് എന്നിവരുടെ കൃതികളെക്കുറിച്ചുള്ള രചനാ പരിചയങ്ങളും ഹൃദ്യമായിരുന്നു. കൂടാതെ, ഡോ.ദര്‍ശനയുടെയും മറ്റു ചില സര്‍വ്വകലാശാല അദ്ധ്യാപകരുടെയും സാന്നിദ്ധ്യം മലയാളത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ സര്‍വ്വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളേയും ഗവേഷണങ്ങളേയും കുറിച്ചറിയാന്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചു.
അപരാഹ്നത്തില്‍ ശ്രീ.ജെ. മാത്യൂസിന്റെ സാരഥ്യത്തില്‍ 'മാദ്ധ്യമവും സാഹിത്യവും' എന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. സാഹിത്യം സാമൂഹ്യ മാദ്ധ്യമങ്ങളില്‍- വളര്‍ച്ചയും തളര്‍ച്ചയും എന്ന വിഷയം ആസ്പദമാക്കി പരസ്പര പൂരകങ്ങളായ ഈ രണ്ടു മേഖലകളുടെ വിവിധവശങ്ങള്‍ ഡോ.എം.എസ്.ടി. നമ്പൂതിരി, ശ്രീ.കെ.വി.പ്രവീണ്‍, ശ്രീ.അശോകന്‍ വേങ്ങശ്ശേരില്‍, ശ്രീ.എ.സി.ജോര്‍ജ്ജ്, ശ്രീ.ജോര്‍ജ്ജ് നടവയല്‍, ശ്രീ.മാത്യു നെല്ലിക്കുന്ന്, ശ്രീ.ജോസ് പ്ലാക്കാട്ട്, ശ്രീ.സാമുവല്‍ യോഹന്നാന്‍ എന്നിവര്‍ ചര്‍ച്ച നടത്തി.
ശ്രീ.ജോസ് ഓച്ചാലിന്റെ നേതൃത്വത്തില്‍ സാഹിത്യത്തിനുള്ള പുരസ്‌ക്കാരം, ശ്രീ.കുര്യന്‍ മ്യാലില്‍(നോവല്‍), ശ്രീ.മോന്‍സി സ്‌കറിയ(ചെറുകഥ), ശ്രീമതി ബിന്ദു.ടി.ജി.(കവിത), ശ്രീ.ഷാജന്‍ ആനിത്തോട്ടം(ലേഖന സമാഹാരം) എന്നിവക്ക് നല്‍കി ആദരിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്ന ശ്രീ.മോന്‍സി സ്‌കറിയയ്ക്കു വേണ്ടി പുരസ്‌ക്കാരം ഏറ്റു വാങ്ങിയത് ശ്രീ.ജോണ്‍ അബ്രഹാം ആയിരുന്നു. സാഹിത്യലോകത്ത് ഒരു വായനക്കാരന് ഇദംപ്രഥമമായി കിട്ടുന്ന പുരസ്‌കാരമാണിത് എന്ന നര്‍മ്മോക്തിയോടെ ചെയ്ത പ്രഭാഷണത്തില്‍, വായനക്കാരനും 'ലാന' ഇനി ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തേണ്ടതാണെന്ന നിര്‍ദ്ദേശം ഉന്നയിച്ചു.
സമാപന സമ്മേളനത്തില്‍ ശ്രീ.ജേക്കബ് പുന്നൂസ് ഐ.പി.എസ്, വിനയചന്ദ്രന്‍ നൂതനരീതിയിലുള്ള സര്‍ഗ്ഗാത്മക കവിതകളുടെ വക്താവാണെന്ന് പ്രതിപാദിച്ചു. വിനയചന്ദ്ര സ്മരണാഞ്ജലിയില്‍ മുഖ്യ പ്രഭാഷകനായിരുന്ന ഡോ.എം.വി.പിള്ള തന്റെ സ്വതസിദ്ധമായ നര്‍മ്മം തുളുമ്പുന്ന ശൈലിയില്‍ ഇന്നത്തെ കേരളജീവിതം 'Stranger than Fiction' ആണെന്ന് വിശഷിപ്പിച്ചു. മയക്കുമരുന്ന്, പുകവലി, മദ്യപാനം, പരസ്ത്രീഗമനം എന്നീ നാല് സമൂഹ്യാര്‍ബുദങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു. ഡോ.പിള്ളയും ശ്രീ.വിനയചന്ദ്രനു സഹപാഠികളായി ഒരേ ബെഞ്ചിലിരുന്നു പഠിച്ചതും ശ്രീ.വിനയ ചന്ദ്രനും താനും ഉള്‍പ്പെട്ട കവിതാമത്സരത്തില്‍ ഡോ.പിള്ള സമ്മാനം നേടിയതുമായ കഥ വിവരിച്ചു. തന്റെ പ്രസ്താവനയില്‍ ആത്മപ്രശംസയുടെ കണികയുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അതി വിനയാന്വിതനായി പറഞ്ഞു. പിന്നീട് ശ്രീ.വിനയചന്ദ്രന്റെ വ്യക്തിത്വത്തേയും കവിതാലോകത്തേയും യുക്തിഭദ്രമായും ഉദാഹരണസഹിതവും വിശദീകരിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments