Image

ഓപ്പണ്‍ സ്കൂള്‍: മലബാറില്‍ റീജണല്‍ ഓഫീസ് മാത്രമെന്ന് അബ്ദുറബ്ബ്

Published on 10 May, 2012
ഓപ്പണ്‍ സ്കൂള്‍: മലബാറില്‍ റീജണല്‍ ഓഫീസ് മാത്രമെന്ന് അബ്ദുറബ്ബ്
തിരുവനന്തപുരം: ഓപ്പണ്‍ സ്കൂളിന്റെ ആസ്ഥാനം തിരുവനന്തപുരത്തെ എസ്സിഇആര്‍ടിയില്‍ നിന്നു മാറ്റില്ലെന്നും കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ തീരുമാനമനുസരിച്ചു മലബാര്‍ കേന്ദ്രമാക്കി റീജണല്‍ ഓഫീസ് മാത്രമാണു തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പി.കെ. അബ്ദുറബ്. മലബാര്‍ മേഖലയില്‍ സ്ഥലം ലഭ്യമാകുന്ന മുറയ്ക്കു മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമേ തീരുമാനം നടപ്പാക്കാന്‍ കഴിയൂ. 2009 ല്‍ ഇടതുപക്ഷ സര്‍ക്കാരാണു റീജണല്‍ ഓഫീസ് മലബാറില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.ഓപ്പണ്‍ സ്കൂളില്‍ കരാറടിസ്ഥാനത്തില്‍ ജോലി നോക്കുന്ന 160 ജീവനക്കാരുടെ കരാര്‍ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണു ഇവര്‍ പിരിഞ്ഞുപോകുന്നത്. കോടതിയില്‍ കേസുണ്െടന്ന കാര്യം പറഞ്ഞാണു ഇവര്‍ സര്‍വീസില്‍ തുടരുന്നതെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക