Image

പന്ത് വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് സഹായ പ്രവാഹം

Published on 08 November, 2019
പന്ത് വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് സഹായ പ്രവാഹം
മലപ്പുറം: പന്തും മറ്റ് കളിസാമഗ്രികളും വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. ഓലമടലില്‍ വടി കുത്തിവെച്ച് മൈക്കാക്കി സംസാരിക്കുന്ന പ്രസിഡന്‍റും സെക്രട്ടറിയും അംഗങ്ങളുമാണ് താരമായത്. മികച്ച താരത്തെ പൊന്നാട അണിയിക്കുന്നതും കാണാം. കൂട്ടത്തിലൊരു പെണ്‍തരിയുമുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ സുഷാന്ത് നിലമ്പൂരാണ് വിഡിയോ പോസ്റ്റ് ചെയ്തത്. നിലമ്പൂരില്‍ തന്‍െറ വീടിന് സമീപം നടന്ന യോഗമാണിതെന്ന് സുഷാന്ത് പറഞ്ഞു

കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്&ിയുെ;ഈ കുട്ടിതാരങ്ങള്‍ക്ക് സഹായവും അഭിനന്ദനവുമായി രംഗത്തുവന്നിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചി കലൂരിലെ ഫുട്‌ബോള്‍ ക്ലബിലേക്ക് ക്ഷണം കിട്ടിയ കുട്ടികള്‍ക്ക് അവര്‍ എന്താണോ സ്വപ്നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫുട്‌ബോള്‍ വാങ്ങിത്തരാമെന്നും പറഞ്ഞ് കേരളത്തിന്‍െറ വിവിധയിടങ്ങളില്‍ നിന്നും സുഷാന്തിന് നിരവധി&ിയുെ;വിളികളാണ് വരുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ 15 ജഴ്‌സികള്‍ അയച്ചു കൊടുത്തു. സ്പാനിഷ് പരിശീലകന്‍ ടിനോയുടെ നേതൃത്വത്തിലെത്തിയ വേക്ക് അപ് അക്കാദമി കുട്ടികള്‍ക്കു പന്തുകള്‍ സമ്മാനിച്ചു. കുട്ടികളില്‍ 2 പേരെ അക്കാദമിയില്‍ പരിശീലനത്തിന് വിളിച്ചിട്ടുണ്ട്.

വിഡിയോ കണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇങ്ങനെ കുറിച്ചു. ''ഈയടുത്ത് കണ്ട നല്ലൊരു വിഡിയോ. ഇതെവിടെയാണെന്നോ ആരാണെന്നോ അറിയില്ല. പക്ഷേ ഇതില്‍ പ്രതീക്ഷയുണ്ട്, പ്രോത്സാഹനമുണ്ട്, സഹിഷ്ണുതയുണ്ട്, ആ ഗോള്‍കീപ്പറെ ആദരിക്കുന്നത് ഏറെ ഹൃദയസ്പര്‍ശമായി. ഈ കൂട്ടുകാര്‍ ആരെന്ന് അറിയിച്ചാല്‍ അവര്‍ക്ക് സമ്മാനമായി ഫുട്ബാളും ജഴ്‌സിയും എത്തിക്കാം''മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക