Image

എന്‍ആര്‍എച്ച്എം അഴിമതി: യുപി മുന്‍ പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി അറസ്റില്‍

Published on 10 May, 2012
എന്‍ആര്‍എച്ച്എം അഴിമതി: യുപി മുന്‍ പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി അറസ്റില്‍
ലക്നോ: ഉത്തര്‍പ്രദേശില്‍ ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതി നടത്തിപ്പില്‍ 22.5 കോടി രൂപ സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി പ്രദീപ് ശുക്ളയെ സിബിഐ അറസ്റ് ചെയ്തു. സംസ്ഥാനത്തെ 89 ജില്ലാ ആശുപത്രികളുടെ പദവി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്. 2009 മുതല്‍ 2011 വരെ എന്‍ആര്‍എച്ച്എം കുടുംബാസൂത്രണ വിഭാഗം മേധാവിയായിരുന്നു ശുക്ള. എന്‍ആര്‍എച്ച്എം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റിലാവുന്ന ആദ്യ ഐഎഎസുകാരനാണ് പ്രദീപ് ശുക്ള.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക