Image

ഇഷ്ട നടന്‍മാരില്‍ ഫഹദ് ഫാസിലുമുണ്ടെന്ന് കമല്‍ഹാസന്‍

Published on 08 November, 2019
ഇഷ്ട നടന്‍മാരില്‍ ഫഹദ് ഫാസിലുമുണ്ടെന്ന് കമല്‍ഹാസന്‍

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിന് അഭിമാനം പകരുകയാണ് ഉലകനായകന്‍ കമല്‍ഹാസന്റെ വാക്കുകള്‍. ഉലകനായകന് ഇഷ്ടപ്പെട്ട താരങ്ങളുടെ പട്ടികയില്‍ ഫഹദ് ഫാസിലുമുണ്ട്.കമല്‍ഹാസന്റെ സ്വദേശമായ പരമകുടിയില്‍ താരന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷപരിപാടിയില്‍ സംസാരിക്കവെയാണ് കമല്‍ഹാസന്‍ തനിക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കളെക്കുറിച്ച്‌ പറഞ്ഞത്.


ഇന്ത്യയിലെ മികച്ച നടന്മാര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണെന്ന് താന്‍ പറയുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കസഹോദരന്‍ ചാരുഹാസന്‍, സുഹാസിനി, മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക