ജയ്പൂര്‍: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ
ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്
നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. 28 പന്തില്‍
നിന്നും 33 റണ്‍സെടുത്ത ബ്രാഡ് ഹോഡ്ജാണ് രാജസ്ഥാന് ബാറ്റിംഗ് നിരയില്‍
അല്പമെങ്കിലും പിടിച്ചു നിന്നത്. സ്റുവാര്‍ട്ട് ബിന്നി 18 പന്തില്‍ നിന്നും
27 റണ്‍സ് നേടി. ഓപ്പണര്‍മാരായ ദ്രാവിഡ് നാലും രഹാന 17 റണ്‍സെടുത്തു
മടങ്ങി. ചെന്നൈക്കു വേണ്ടി ഹില്‍ഫനോസും യോ മഹേഷും രണ്ടു വിക്കറ്റുകള്‍ വീതം
നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 18.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍
ലക്ഷ്യത്തിലെത്തി. അവസാന ഓവറുകളില്‍ പിറന്ന മോണി മോര്‍ക്കല്‍- ശ്രീകാന്ത്
അനിരുദ്ധ കൂട്ടുകെട്ടാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ഇരുവരും ആറു
പന്തുകളില്‍ നിന്നും 18 റണ്‍സ് വീതം നേടി. സുരേഷ് റെയ്ന 17 പന്തുകളില്‍
നിന്നും 23 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി പങ്കജ് സിംഗും സിദ്ധാര്‍ഥ്
ത്രിവേദിയും രണ്ടു വിക്കറ്റുകള്‍ വീതം നേടി. ചെന്നൈയുടെ ഹില്ഫനോസാണ്
കളിയിലെ താരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല