Image

യുഎപിഎ കേസില്‍ ഇടപെടേണ്ടെന്ന് സിപിഎം; അലനെയും താഹയേയും കൈയൊഴിഞ്ഞു

Published on 08 November, 2019
യുഎപിഎ കേസില്‍ ഇടപെടേണ്ടെന്ന് സിപിഎം; അലനെയും താഹയേയും കൈയൊഴിഞ്ഞു

തിരുവനന്തപുരം: യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും വേണ്ടി സിപിഎം ഇടപെടേണ്ടെന്ന് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. യുഎപിഎ സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടേയെന്ന് സിപിഎം തീരുമാനിച്ചു.


മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുവാക്കള്‍ അറസ്റ്റിലാകുകയും യുഎപിഎ ചുമത്തുകയും ചെയ്ത സാഹചര്യം വളരെ ഗുരുതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി തന്നെ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനാലാണ് രാഷ്ട്രീയമായ ഇടപെടല്‍ വേണ്ടെന്ന് തീരുമാനിച്ചത്.


അതേസമയം പിടിയിലായ രണ്ട് പേര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. അലനും താഹക്കും എതിരായ പാര്‍ട്ടി നടപടി ഉടന്‍ വേണ്ടെന്ന തീരുമാനവും പാര്‍ട്ടി എടുത്തിട്ടുണ്ട്.നിയമ നടപടികള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. യുഎപിഎ സമിതി എടുക്കുന്ന നിലപാടിന് അപ്പുറം മറ്റ് ഇടപെടല്‍ വേണ്ടെന്നാണ് പാര്‍ട്ടിയോഗം വിലയിരുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക