Image

തീരുമാനമാകാതെ മഹാരാഷ്ട്ര; എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി കോണ്‍ഗ്രസും

Published on 08 November, 2019
തീരുമാനമാകാതെ മഹാരാഷ്ട്ര; എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി കോണ്‍ഗ്രസും

മുംബൈ: സര്‍ക്കാറിന്റെ കലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിട്ടും തീരുമാനമാനമാകാതെ മഹാരാഷ്ട്ര. മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ ബി.ജെ.പിയും ശിവസേനയും ഒരു വിട്ടുവീഴ്‌ചക്കും തയ്യാറാവാത്തതാണ്‌ മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണം. ഇരു പാര്‍ട്ടികളും എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്‌.

അതിനിടെ ബി.ജെ.പി കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. ചാക്കിട്ടു പിടുത്തം ഒഴിവാക്കാന്‍ കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ രാജസ്ഥാനിലെ ജയ്‌പൂരിലേക്കു മാറ്റി.

അതേസമയം, അനുനയ ശ്രമത്തിനായി താക്കറെ കുടുംബവീട്ടില്‍ ആര്‍.എസ്‌.എസിന്റെ പ്രത്യേക ദൂതന്‍ ഇന്നലെ രാത്രി സന്ദര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക