Image

സ്‌കൂളുകളിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണം: ജില്ലാ കളക്ടര്‍

Published on 08 November, 2019
 സ്‌കൂളുകളിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണം: ജില്ലാ കളക്ടര്‍
സ്‌കൂളുകളില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന്‌ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ പ്രകാരം ക്ലാസ്‌ സമയങ്ങളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സ്റ്റാഫ്‌ റൂമില്‍ മാത്രമായി പരിമിതപ്പെടുത്തണം. 

വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന്‌ കര്‍ശനമായി നിയന്ത്രിക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഇതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരെ നടപടി സ്വീകരിക്കാന്‍ സ്ഥാപന മേധാവിക്കും സ്‌കൂള്‍ എത്തിക്‌സ്‌ കമ്മിറ്റിക്കും അധികാരം നല്‍കുന്നതാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക