Image

വാളയാര്‍ പീഡനക്കേസ്‌ സി.ബി.ഐ.ക്ക്‌ വിടണമെന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

Published on 08 November, 2019
വാളയാര്‍ പീഡനക്കേസ്‌ സി.ബി.ഐ.ക്ക്‌ വിടണമെന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
കാസര്‍കോട്‌: വാളയാറില്‍ സഹോദരികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്‌ സി.ബി.ഐ.ക്ക്‌ വിടണമെന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ആവശ്യപ്പെട്ടു. 

കേസ്‌ അട്ടിമറിച്ച സര്‍ക്കാര്‍ നയത്തിനെതിരേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധകൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്‌ത്രീസുരക്ഷ പറഞ്ഞ്‌ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ കാലത്താണ്‌ ഇത്തരം അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌ . ഇനിയൊരമ്മയും തലയണയ്‌ക്ക്‌ താഴെ വാക്കത്തിവെച്ച്‌ ഉറങ്ങേണ്ടെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. എന്നാല്‍, ഒരമ്മ ഉറങ്ങിയപ്പോഴാണ്‌ വാളയാറില്‍ 13-കാരിയെ പീഡിപ്പിച്ചതെന്നും' എം പി കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക