Image

ശബരിമല വ്രതമെടുക്കുന്ന പോലീസുകാര്‍ കറുപ്പുടുത്ത് വരരുതെന്ന് തെലങ്കാന പോലീസ് കമ്മീഷണര്‍; മതവിവേചനമെന്ന് ബി.ജെ.പി

Published on 07 November, 2019
ശബരിമല വ്രതമെടുക്കുന്ന പോലീസുകാര്‍ കറുപ്പുടുത്ത് വരരുതെന്ന് തെലങ്കാന പോലീസ് കമ്മീഷണര്‍; മതവിവേചനമെന്ന് ബി.ജെ.പി

ഹൈദരാബാദ്: ശബരിമല ദര്‍ശനത്തിന് വ്രതമെടുക്കുന്ന പോലീസുകാര്‍ യൂണിഫോമില്ലാതെ കറുപ്പുടുത്ത് ഡ്യൂട്ടിക്ക് വരുന്നത് അനുവദിക്കില്ലെന്ന് തെലങ്കാനയിലെ പോലീസ് കമ്മീഷണര്‍. തെലങ്കാനയിലെ രചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവതാണ് സര്‍ക്കുലര്‍ അയച്ചത്. നവംബര്‍ ഒന്നിനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കറുപ്പ് വേഷമുടുത്ത് ഡ്യൂട്ടിക്ക് വരാന്‍ കഴിയില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കറുപ്പുടുത്ത് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണറെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്. പോലീസ് യൂണിഫോം നിര്‍ബന്ധമാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. 

നിയമപ്രകാരമുള്ള യൂണിഫോം, ഷൂസ്, മറ്റ് വസ്ത്രങ്ങള്‍ എന്നിവ ഇല്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ആര്‍ക്കെങ്കിലും വ്യക്തിപരമായി വ്രതം എടുക്കണമെന്നുണ്ടെങ്കില്‍ ലീവ് എടുക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. പോലീസ് സേന പോലൊരു സേനയില്‍ ഒരാള്‍ക്കും അതല്ലാതെ അനുവാദം നല്‍കാനാവില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. 

ആരെങ്കിലും വിശ്വാസപരമായ ചടങ്ങുകള്‍ നടത്തുന്നതിന് വേണ്ടി രണ്ട് മാസത്തെ അവധി ചോദിക്കുകയാണെങ്കില്‍ ഔദ്യോഗിക ഡ്യൂട്ടിയെ ബാധിക്കാത്ത തരത്തില്‍ നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. അതേസമയം സര്‍ക്കുലറിനെതിരെ ബി.ജെ.പി രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കുലര്‍ മതവിവേചനമാണെന്നാണ് ബി.ജെ.പി ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക