Image

കോപ്പിയടി വിവാദം: നസീമിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ച മുന്‍വിദ്യാര്‍ത്ഥിക്ക് കൂട്ടുപ്രതിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദ്ദനം

Published on 07 November, 2019
കോപ്പിയടി വിവാദം: നസീമിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ച മുന്‍വിദ്യാര്‍ത്ഥിക്ക് കൂട്ടുപ്രതിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: കത്തിക്കുത്ത് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ എസ്എഫ്‌ഐ നേതാവ് നസീമിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ച മുന്‍വിദ്യാര്‍ത്ഥിക്ക് അതിക്രൂരമര്‍ദ്ദനം. സഹപ്രതികളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.

യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. പരീക്ഷാതട്ടിപ്പ് എന്നീ കേസുകളില്‍ പ്രതികളായ നസീമും ശിവരഞ്ജിത്തും കഴിഞ്ഞദിവസമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. വന്നയുടനെ കോപ്പി അടിച്ചതിനെ ന്യായീകരിച്ച് കമന്റിട്ടിരുന്നു ഇത് വിവാദമായതോടെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതില്‍ അസ്വസ്ഥരായ കൂട്ടുപ്രതികള്‍ ആര്യങ്കോട് സ്വദേശിയായ മുന്‍വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക