Image

ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൗണ്‍സിലിംഗും പ്രാര്‍ത്ഥനാ യോഗവുമായി ഫാ.ഡൊമിനിക് വാളന്മനാല്‍

Published on 07 November, 2019
ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൗണ്‍സിലിംഗും പ്രാര്‍ത്ഥനാ യോഗവുമായി ഫാ.ഡൊമിനിക് വാളന്മനാല്‍

ഇടുക്കി: ഓട്ടിസം ബാധിതരായ കുട്ടികളെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ച ധ്യാനഗുരു ഫാ.ഡൊമിനിക് വാളന്മനാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൗണ്‍സിലിംഗും പ്രാര്‍ത്ഥനാ യോഗവും സംഘടിപ്പിക്കുന്നു. സിറോ മലബാര്‍ സഭയുടെ ഭാഗമായ കുമളിക്കു സമീപമുള്ള അണക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്ററിലാണ് ഓട്ടിസം കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ഈ മാസം 17,18 തീയതികളില്‍ കൗണ്‍സിലിംഗ് നടക്കുന്നത്. 19ന് കുട്ടികള്‍ക്കായും ഒരു പ്രാത്ഥനാ യോഗവും നിശ്ചയിച്ചിട്ടുണ്ട്.

മൂന്നു ദിവസത്തെ പരിപാടിക്ക് എത്തുന്നവര്‍ക്ക് കുമളിയിലും അണക്കരയിലും താമസ സൗകര്യവും ലഭ്യമാകും. ഇതു കൂടാതെ, ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ ബംഗലൂരുവിലെ റിന്യൂവല്‍ റിട്രീറ്റ് സെന്ററിലും ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കായി പ്രാര്‍ത്ഥനായോഗം സംഘടിപ്പിക്കുന്നുണ്ടെന്ന് മരിയന്‍ റിട്രീറ്റ് സെന്ററുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക