ന്യൂജേഴ്സി : ലോകമെമ്പാടും മലയാളികള്‍ കേരളപിറവി ആഘോഷിക്കുന്ന നിറവില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍, ന്യൂജേഴ്സി പ്രൊവിന്‍സ് ഒരുക്കിയിരിക്കുന്ന കേരളപ്പിറവി ദിനാഘോഷ ചടങ്ങുകള്‍ക്ക് നവംബര്‍ 10 ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്സിയിലെ എഡിസണ് നഗരത്തില്‍ സ്ഥിതി ചെയുന്ന ഇ ഹോട്ടല്‍ വേദിയൊരുക്കും
ജഡ്ജ് ജൂലി മാത്യു ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും . അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ഇപ്പോള്‍ ന്യായാധിപതിയായി സേവനം അനുഷ്ഠിക്കുന്ന ജൂലി മാത്യു ടെക്സസില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ്
കേരളപിറവിയുടെ പ്രാധാന്യം വിളിച്ചോതുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ നയിക്കുന്ന ' 'അമ്മ മലയാളം ' സംഘഗാനം തുടങ്ങി ,വൈവിധ്യമാര്‍ന്ന നൃത്ത , ഗാന കലാവിരുന്നുകള്‍ അടങ്ങിയ കേരള പിറവി ദിനാഘോഷം പ്രവാസി സമൂഹത്തിനു ജന്മനാടിന്റെ മാധുര്യമേറിയ ഗൃഹാതുര്യത്തിന്റ്റെ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതിനൊപ്പം 'എന്റെ മലയാളം ഭൂമി മലയാളം ' ഭാഷ പ്രതിജ്ഞക്കും സാക്ഷ്യം വഹിക്കും
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് സംഘടിപ്പിച്ച റാഫിള്‍ ടിക്കറ്റ് വിജയികളുടെ സമ്മാനദാന ചടങ്ങും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്
കേരള പിറവി ദിനാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി WMC ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്മാന് ഡോ ഗോപിനാഥന് നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളില്‍, സെക്രട്ടറി വിദ്യ കിഷോര്‍, ട്രഷറര്‍ ശോഭ ജേക്കബ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ തങ്കമണി അരവിന്ദന് , ണങഇ ന്യൂജേഴ്സി പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ഡോ ജോര്‍ജ് ജേക്കബ് എന്നിവരോടൊപ്പം മറ്റു എക്സിക്റ്റീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു
വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന് ചെയര്മാന് പി സി മാത്യു, അമേരിക്ക റീജിയന് പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവര്‍ ന്യൂജേഴ്സി പ്രോവിന്സിന്റെ ഈ പ്രോഗ്രാമിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.