Image

ബോളിവുഡ് താരങ്ങള്‍ക്ക് പകരം ലാലേട്ടനും പത്നിയും! ന്യൂസിലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

Published on 07 November, 2019
ബോളിവുഡ് താരങ്ങള്‍ക്ക് പകരം ലാലേട്ടനും പത്നിയും! ന്യൂസിലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

സിനിമയില്‍ എത്ര തിരക്കാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും യാത്ര പോകാനും മോഹന്‍ലാല്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത ഭാര്യ സുചിത്രയ്ക്കൊപ്പം ന്യൂസ്ലന്‍ഡില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ്. ലാലേട്ടന്‍ തന്നെയണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.


ന്യൂസ് ലന്‍ഡിലെ ഹോബിട്ടന്‍ എന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹോളിവു‍ഡ് ഹിറ്റ് ചിത്രമായ ദി ലോഡ് ഓഫ് ദി റിങ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇതിനു മുന്‍പ് ന്യൂസ് ലന്‍ഡില്‍ നിന്നുള്ള മറ്റൊരു ചിത്രവും ലാലേട്ടന്‍ പങ്കുവെച്ചിരുന്നു. രു പെയ്ന്റിങ്ങിനോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ച്‌ നില്‍ക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്.


ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് ബിഗ്ബ്രദര്‍. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ സിദ്ദിഖ്- മോഹന്‍ലാല്‍ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ട്ക്കെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബികടലിന്റെ സിംഹം, ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ് . കൂടാതെ ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക