Image

കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം

Published on 07 November, 2019
കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി : കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രശ്നം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി കര്‍മ സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


പേരണ്ടൂര്‍ കനാലിന്റെ നവീകരണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. നഗരവാസികള്‍ക്ക് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ സത്വര നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതി നടപടികള്‍ ആരംഭിച്ചതായി അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.


ഉന്നതതല സമിതി സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി എജിയോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പുറമെ സിറ്റി പൊലീസ് കമ്മീഷണറെക്കൂടി ഉന്നതതല കര്‍മ്മ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചു.


വെള്ളക്കെട്ട് തടയാന്‍ നടപടി നിര്‍ദ്ദേശിച്ച കോടതിയുടെ ആദ്യ ഉത്തരവ് പൊതുജനങ്ങള്‍ക്കായി കൊച്ചി നഗരപരിധിയിലെ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.


പേരണ്ടൂര്‍ കനാലിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് നിരോധിച്ച്‌ ഉത്തരവിറക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. പേരണ്ടുര്‍ കനാല്‍ അടക്കം നഗരത്തിലെ അഞ്ച് കനാലുകളുടെ നവീകണത്തിന് ഡച്ച്‌ കമ്ബനിയുടെ സഹായം തേടിയിട്ടുണ്ടെനും സര്‍ക്കാര്‍ അറിയിച്ചു. കേസ് 18ന് വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക