Image

ശിശുക്ഷേമ സമിതിയുടെ മുന്‍ സെക്രട്ടറിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

Published on 10 May, 2012
ശിശുക്ഷേമ സമിതിയുടെ മുന്‍ സെക്രട്ടറിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ മുന്‍ സെക്രട്ടറി പി.കൃഷ്ണനെതിരേ പണാപഹരണ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കെ.പി. സുനിലാണു കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ വന്ന ശരത്കുമാര്‍- പൂര്‍ണിമ ദമ്പതികളില്‍നിന്ന് സമിതിയുടെ രസീതുപയോഗിച്ച് 50,000 രൂപ അപഹരിച്ചുവെന്നാണ് കേസ്. ശിശുക്ഷേമ സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറി സുനില്‍ സി. കുര്യനാണ് അഭിഭാഷകനായ ആര്‍.ബി. ബാലചന്ദ്രന്‍ മുഖേന കൃഷ്ണനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക