Image

കര്‍ഷകനെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

Published on 07 November, 2019
കര്‍ഷകനെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

ചെറുതുരുത്തി: കര്‍ഷകന്‍ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ . സംഭവവുമായി ബന്ധപ്പെട്ട് പന്നിയെ തുരത്താന്‍ വൈദ്യുതിക്കെണി വെച്ചയാളെ പോലീസ് റസ്റ്റ് ചെയ്തു . നെടുമ്ബുര പന്നിയടിയില്‍ കാരാഞ്ചേരി വീട്ടില്‍ ഗോപിനാഥ (59) നാണ് . കാരാഞ്ചേരി പാടശേഖരത്ത് കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ആദ്യം തലയ്ക്കു പരിക്കേറ്റതിനാല്‍ വീണുമരിച്ചതാണെന്നു കരുതി . എന്നാല്‍ കാലിലെ ചില പാടുകളും മറ്റും നാട്ടുകാരില്‍ സംശയമുണര്‍ത്തി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ഷോക്കേറ്റ് മരിച്ചതാണെന്നു കണ്ടെത്തിയത് .


ചെറുതുരുത്തി സി.ഐ. യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വൈദ്യുതിക്കെണിവെച്ച നെടുമ്ബുര തേവരുവീട്ടില്‍ രാമചന്ദ്ര(കുട്ടന്‍ നായര്‍-60)നെ അറസ്റ്റ്‌ ചെയ്തത്.


കര്‍ഷകനായ ഇയാള്‍ രാത്രി പന്നിശല്യംമൂലം ഇവയെ തുരത്താന്‍ വൈദ്യുതിക്കെണി വെച്ചതായി പൊലീസിന് മൊഴി നല്‍കി . ദിവസവും പുലര്‍ച്ചെ കണക്ഷന്‍ വിച്ഛേദിക്കാറാണ് പതിവ് . എന്നാല്‍, ബുധനാഴ്‌ച വൈദ്യുതി വിച്ഛേദിക്കുംമുമ്ബേ ഗോപിനാഥന്‍ അതുവഴി വന്ന്‌ അപകടത്തില്‍പ്പെടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക