Image

പണമില്ലാത്തതിനാല്‍ പൂര്‍ത്തിയാക്കാത്ത ഭവന പദ്ധതികള്‍ക്കുള്ള സഹായ വായ്‌പ സംവിധാനത്തിന്‌ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published on 07 November, 2019
പണമില്ലാത്തതിനാല്‍ പൂര്‍ത്തിയാക്കാത്ത ഭവന പദ്ധതികള്‍ക്കുള്ള സഹായ വായ്‌പ സംവിധാനത്തിന്‌ കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരം

ന്യൂഡല്‍ഹി:പണമില്ലാത്തതിനാല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഭവന പദ്ധതികള്‍ക്കുള്ള സഹായ വായ്‌പ സംവിധാനത്തിന്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ 10,000 കോടി രൂപ, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും എല്‍ഐസിയും ചേര്‍ന്ന്‌ 15,000 കോടി എന്നിങ്ങനെ മൊത്തം 25,000 കോടിയാണ്‌ തുടക്കത്തില്‍ മുടക്കുക.

പദ്ധതിച്ചെലവും വില്‍പനയിലൂടെ ലഭിക്കാവുന്ന വരുമാനവും ഒത്തുനോക്കിയാല്‍ ലാഭകരമെന്ന്‌ കണക്കാക്കാവുന്ന പദ്ധതികള്‍ക്കാണ്‌ സഹായം.

 മുംബൈയില്‍, ഒരു വീട്‌ / ഫ്‌ലാറ്റ്‌: 2 കോടി രൂപ ബെംഗളൂരു, ചെന്നൈ, ദേശീയ തലസ്ഥാന മേഖല, പുണെ - 1.5 കോടി
 മറ്റിടങ്ങളില്‍ - 1 കോടി എന്നിങ്ങനെ പരമാവധി വില നിശ്ചയിച്ചിട്ടുള്ള പദ്ധതികള്‍ക്കു ലഭിക്കും.

നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കു മാത്രമാണ്‌ സഹായം. നിര്‍മാണം ഏതു ഘട്ടത്തില്‍വച്ചു മുടങ്ങിയതാണെങ്കിലും സഹായത്തിനു തടസ്സമില്ലെന്നു മന്ത്രി പറഞ്ഞു. കണ്ടുകെട്ടലിലേക്കു പോയ പദ്ധതികളെ സഹായിക്കാനും നടപടി സാധിക്കാണ്ടാകുമെന്ന്‌ മന്ത്രി സൂചിപ്പിച്ചു.

സാമ്‌ബത്തിക മാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായാണ്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ സഹായിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക