Image

എച്ച്‌1ബി വിസ നിഷേധം: മോദി സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി

Published on 07 November, 2019
എച്ച്‌1ബി വിസ നിഷേധം: മോദി സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഐ.ടി കമ്‌ബനികള്‍ക്ക്‌ അമേരിക്ക എച്ച്‌1ബി വിസ നിഷേധിച്ചതില്‍ മോദി സര്‍ക്കാറിനെ കുറ്റപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആരുടെ ക്ഷേമമാണ്‌ ബി.ജെ.പി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന്‌ ജനങ്ങള്‍ ചോദിക്കണമെന്ന്‌ പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ സംഘടിപ്പിച്ച 'ഹൗഡി മോദി'പരിപാടിയില്‍ പങ്കെടുക്കാനായി പോയിരുന്നു. എന്നാല്‍, ഇന്ത്യക്കാര്‍ക്ക്‌ എച്ച്‌1ബി വിസ നിഷേധിക്കുന്ന നടപടി വര്‍ധിപ്പിക്കുകയാണ്‌ അമേരിക്ക ചെയ്‌തതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

രാജ്യത്തിന്‍റെ സമ്‌ബദ്‌ വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്‌. സേവനമേഖല നിലംപരിശായി. തൊഴിലില്ലായ്‌മ വര്‍ധിക്കുന്നു. പൊതുജനങ്ങള്‍ വലിയ തകര്‍ച്ചയെ നേരിടുന്നത്‌ ഭരണകൂടം ഗൗരവമായി കാണുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.

ഇന്ത്യക്കാര്‍ക്ക്‌ എച്ച്‌1ബി വിസ ട്രംപ്‌ സര്‍ക്കാര്‍ നിരസിക്കുന്നതിന്‍റെ എണ്ണം വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ട്‌ ഈയിടെ പുറത്തു വന്നിരുന്നു. വൈദഗ്‌ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്‌ മാത്രമാണ്‌ വിസ അനുവദിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക