Image

ബിഎസ്‌എന്‍എല്‍ സാമ്‌ബത്തിക പ്രതിസന്ധി: വിരമിക്കല്‍ പദ്ധതിക്ക്‌ തുടക്കം, 80,000 പേര്‍ സ്വയം വിരമിച്ചേക്കും

Published on 07 November, 2019
ബിഎസ്‌എന്‍എല്‍ സാമ്‌ബത്തിക പ്രതിസന്ധി: വിരമിക്കല്‍ പദ്ധതിക്ക്‌ തുടക്കം, 80,000 പേര്‍ സ്വയം വിരമിച്ചേക്കും
ദില്ലി: സാമ്‌ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ക്ക്‌ സ്വയം വിരമിക്കാനുളള പദ്ധതിക്ക്‌ തുടക്കം. 

2010 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്‌എന്‍എലില്‍ നാല്‌ മാസത്തോളമായി ജീവനക്കാര്‍ക്ക്‌ ശമ്‌ബളം മുടങ്ങിക്കിടക്കുകയാണ്‌. സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ 80,000ത്തോളം ജീവനക്കാര്‍ വിആര്‍എസ്‌ എടുക്കും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഇത്‌ വഴി സാമ്‌ബത്തിക ബാധ്യത കുറയ്‌ക്കാം എന്നാണ്‌ കരുതുന്നത്‌.

ബിഎസ്‌എന്‍എല്‍-എംടിഎന്‍എല്‍ കമ്‌ബനികള്‍ക്കായി 69,000 കോടി രൂപയുടെ വിആര്‍എസ്‌ പാക്കേജ്‌ ആണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഏകദേശം ഒരു ലക്ഷം ജീവനക്കാര്‍ക്ക്‌ വിആര്‍എസിന്‌ യോഗ്യത ഉണ്ടെന്നിരിക്കേ പദ്ധതി വഴി 7000 കോടി ലാഭമുണ്ടാകും എന്നാണ്‌ കണക്ക്‌ കൂട്ടല്‍.

ബിഎസ്‌എന്‍എല്‍ വരുമാനത്തിന്റെ 70 ശതമാനവും ജീവനക്കാരുടെ ശമ്‌ബളത്തിന്‌ വേണ്ടിയാണ്‌ ചിലവാക്കുന്നത്‌ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ജീവനക്കാരുടെ എണ്ണം കുറക്കാനുളള തീരുമാനം. നവംബര്‍ നാല്‌ മുതല്‍ ഡിസംബര്‍ മൂന്ന്‌ വരെ ജീവനക്കാര്‍ക്ക്‌ സ്വയം വിരമിക്കാനുളള അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ മികച്ച വിരമിക്കല്‍ പാക്കേജാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌ എന്നാണ്‌ ജീവനക്കാര്‍ അഭിപ്രായപ്പെടുന്നത്‌.

ബിഎസ്‌എന്‍എല്ലില്‍ ആകെയുളള 1,57,427 ജീവനക്കാരില്‍ 1,09,208 പേരും 50 വയസ്സിന്‌ മുകളില്‍ പ്രായമുളളവരാണ്‌. ഇവരില്‍ ഭൂരിഭാഗവും സ്വയം വിരമിക്കലിന്‌ തയ്യാറായേക്കും എന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. 

വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചതിന്‌ പിന്നാലെ ജീവനക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ച്‌ കൊണ്ടിരിക്കുന്നത്‌. ആദ്യ ദിവസമായ മൂന്നാം തിയ്യതി തന്നെ 11453 പേര്‍ സ്വയം വിരമിക്കലിന്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക