Image

കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയം ആവര്‍ത്തിക്കാന്‍ സാധ്യതയെന്നു ഡോ.സൂപ്രീയോ ചക്രബര്‍ത്തി

Published on 07 November, 2019
കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയം ആവര്‍ത്തിക്കാന്‍ സാധ്യതയെന്നു ഡോ.സൂപ്രീയോ ചക്രബര്‍ത്തി


ന്യൂ ഡല്‍ഹി : കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയം ആവര്‍ത്തിക്കാന്‍ സാധ്യതയെന്നു ഇന്ത്യന്‍ ഇന്‍റിറ്റിയൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെട്രേളോജിഡെപ്യൂട്ടി പ്രോജക്‌ട്‌ ഡയറക്ടര്‍ ഡോ.സൂപ്രീയോ ചക്രബര്‍ത്തി. രാജ്യത്തിന്‍റെ കാലാവസ്ഥയില്‍ പ്രകടമായ വന്‍മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നും കാര്‍ഷിക കലണ്ടര്‍ പരിഷ്‌ക്കരിക്കണ്ട സാഹചര്യമായെന്നും അദ്ദേഹം പ്രമുഖ മലയാളം വാര്‍ത്ത ചാനലിനോട്‌ പറഞ്ഞു.

ഇന്ത്യയിലേക്ക്‌ ഭൂമധ്യരേഖയില്‍ നിന്ന്‌ അറബിക്കല്‍ വഴി എത്തുന്ന മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങളാണ്‌ സംഭവിച്ചിരിക്കുന്നത്‌. കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മഴ എന്ന പ്രതിഭാസം കേരളത്തില്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. രാജസ്ഥാനില്‍ മഴ കൂടി. മണ്‍സൂണ്‍ കാറ്റുകളുടെ സ്വഭാവത്തിലും ഘടനയിലും എണ്‍പതുകള്‍ മുതല്‍ മാറ്റം തുടങ്ങി. 

കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ വലിയ മാറ്റങ്ങളാണ്‌ ഉണ്ടായത്‌. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട്‌ കൂടുതല്‍ മഴ ലഭിക്കുന്ന പ്രളയ സാഹചര്യം വരും വര്‍ഷങ്ങളിലും കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‌. രാജ്യത്തില്‍ ഏറ്റവും കുറവ്‌ മഴ ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ മഴ കൂടി. 

കാലാവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സമയക്രമങ്ങള്‍ മാറ്റങ്ങള്‍ വന്നുവെന്നും. മഴയില്‍ വരുന്ന മാറ്റം കാലാവസ്ഥയെ മുഴുവനായി ബാധിക്കുന്നുവെന്നും ഡോ.സൂപ്രീയോ ചക്രബര്‍ത്തി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക