Image

മലപ്പുറത്ത്‌ പോക്‌സോ കേസുകളില്‍ ഇരകളായ കുട്ടികളെ പ്രതികളായ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്‌ വിവാദമാകുന്നു

Published on 07 November, 2019
മലപ്പുറത്ത്‌ പോക്‌സോ കേസുകളില്‍ ഇരകളായ കുട്ടികളെ പ്രതികളായ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്‌ വിവാദമാകുന്നു
മലപ്പുറം: മലപ്പുറത്ത്‌ രജിസ്റ്റര്‍ ചെയ്‌ത മൂന്ന്‌ പോക്‌സോ കേസുകളില്‍ ഇരകളായ കുട്ടികളെ പ്രതികളായ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്‌ വിവാദമാകുന്നു. സംരക്ഷണ കേന്ദ്രത്തില്‍ നിന്ന്‌ മാറ്റരുതെന്ന പൊലീസ്‌ റിപ്പോര്‍ട്ട്‌ നിലനില്‍ക്കെയാണ്‌ സംഭവം. കുട്ടികളുടെ താല്‍പര്യംകൂടി പരിഗണിച്ചായിരിക്കാം കോടതിയുടെ തീരുമാനമെന്ന്‌ മലപ്പുറം ശിശുക്ഷേമ സമിതി അധ്യക്ഷന്‍ പറഞ്ഞു.

മങ്കടക്ക്‌ സമീപം ഏഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടികള്‍ അമ്മയുടെ അറിവോടെ ലൈംഗിക ചൂഷണത്തിന്‌ ഇരയായ കേസ്‌, അരീക്കോട്ട്‌ പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിച്ച കേസ്‌, എടപ്പാളിലെ തിയറ്ററില്‍ ഏഴുവയസുകാരി അമ്മയുടെ സാന്നിധ്യത്തില്‍ ലൈംഗിക ചൂഷണത്തിന്‌ ഇരയായ കേസ്‌ എന്നിവയിലാണ്‌ കുട്ടികളെ പ്രതികളായ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്‌.


വിചാരണ തുടങ്ങാന്‍ വൈകുന്ന സാഹചര്യത്തില്‍ കര്‍ശനമായ വ്യവസ്ഥകളോടെയാണ്‌ കുട്ടികളെ രക്ഷിതാക്കള്‍ക്ക്‌ കൈമാറിയതെന്നും ഇത്‌ കുട്ടികളുടെ താല്‍പര്യം നിലനിര്‍ത്തിയാണെന്നുമാണ്‌ കോടതിയുടെ നീരീക്ഷണം. മൊഴിമാറ്റാനും കേസ്‌ അട്ടിമറിക്കപ്പെടാനും ഇത്‌ കാരണമാവാമെന്ന്‌ മലപ്പുറം സി.ഡബ്യൂ.സി ചെയര്‍മാന്‍ തന്നെ സമ്മതിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക