Image

വേലുത്തമ്പിദളവ ദേശിയ പുരസ്ക്കാരം ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്ക് നവംബര്‍ 13 ന് സമ്മാനിക്കും

സ്വന്തം ലേഖകന്‍ Published on 06 November, 2019
വേലുത്തമ്പിദളവ ദേശിയ പുരസ്ക്കാരം  ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്ക് നവംബര്‍ 13  ന് സമ്മാനിക്കും
 തിരുവനന്തപുരം :ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ വേലുത്തമ്പിദളവ ദേശിയ അവാര്‍ഡ്  ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്ക് നവംബര്‍ പതിമൂന്നിന് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും .അന്നേ ദിവസം വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങ്   വിദ്യാഭ്യാസ മന്ത്രി ഫ്രൊഫ .സി രവീന്ദ്ര നാഥ് ഉത്ഘാടനം ചെയ്യും .മുന്‍ ചീഫ് സെക്രട്ടറി ആര്‍ .രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും .

കേരളത്തിലേയും അമേരിക്കയിലേയും സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച സേവനത്തിനാണ് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ അര്‍ഹനായത് . 50,111  രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ്അവാര്‍ഡ് .  ഡോ. വിളക്കുടി രാജേന്ദ്രന്‍ ചെയര്‍മാനും  ഡോ. രഞ്ജിത് പിള്ള, കല്ലിയൂര്‍ ഗോപകുമാര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞുടുത്ത്. എം.വി .രാഘവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം .പി . വിരേന്ദ്ര കുമാര്‍, മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ , എം ഡോ. ആര്‍ .തമ്പാന്‍ തുടങ്ങിയവര്‍ മുന്‍പ് ഈ  പുരസ്കാരത്തിനു അര്‍ഹനായിട്ടുണ്ട്.



Join WhatsApp News
വഴിപോക്കൻ 2019-11-06 23:02:07
എം.വി .രാഘവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം .പി . വിരേന്ദ്ര കുമാര്‍, മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ , എം ഡോ. ആര്‍ .തമ്പാന്‍ തുടങ്ങിയവര്‍ മുന്‍പ് ഈ പുരസ്കാരത്തിനു അര്‍ഹനായിട്ടുണ്ട്. ഇപ്പൊ നമ്മുടെ ആളും !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക